നെയ്യാറ്റിന്കര: കുളത്തൂര് പഞ്ചായത്തിലെ ഊരംവിളയില് ക്രിസ്മസിനെ വരവേല്ക്കാന് 'ബെത്ലഹേം ഫ്ലവർ ഷോ' ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫ്ലവർ ഷോകളും ഫാം ഫെസ്റ്റുകളും സംഘടിപ്പിച്ച് ശ്രദ്ധേയനായ ഊരംവിളയിലെ യുവകർഷകൻ സിജുവിന്റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്ത കൗതുകകാഴ്ച സന്ദര്ശകര്ക്കായി അണിയിച്ചൊരുക്കുന്നത്.
ക്രിസ്മസ് ഫെസ്റ്റിനായുള്ള വിത്തുകളുടെയും തൈകളുടെയും നടീൽ ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി നിർവഹിച്ചു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജിനേഷ് അധ്യക്ഷനായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് വി.കെ. പുഷ്പാസനൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. രാധാകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജി ഗ്ലീംസൺ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലീന, കൃഷി ഓഫിസർ ബി.ആര്. അജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, മേരി അലക്സ്, വിലാസിനി, സജിത, മേരി ജോസ്, ശശികല എന്നിവരും കർഷകരും പങ്കെടുത്തു.