x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർണവിസ്മയമായി കൊ​ല്ലം ഫ്ല​വ​ർ ഷോ


Published: December 23, 2025 07:23 AM IST | Updated: December 23, 2025 07:23 AM IST

കൊ​ല്ലം : ആ​ശ്രാ​മം മൈ​താ​ന​ത്ത് റോ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഫ്ല​വ​ർ ഷോ​യ്ക്കു തു​ട​ക്ക​മാ​യി. മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന ഫ്ല​വ​ർ ഷോ​യി​ൽ ബംഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള വി​വി​ധ​യി​നം ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി നാ​ലി​ന് ഫ്ല​വ​ർ ഷോ ​സ​മാ​പി​ക്കും. ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.

സി​ലേ​ഷ്യ, സാ​ൽ​വി​യ, സി​നി​യാ ആ​സ്റ്റ​ർ ഡാ​ലി​യ, ആ​ന്തൂ​റി​യം, ഓ​ർ​ക്കി​ഡ്, ബോ​ഗെ​യ്ൻ വി​ല്ല തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മേ ര​ണ്ടാ​യി​ര​ത്തോ​ളം വി​വി​ധ​യി​നം റോ​സ് പൂ​ക്ക​ളും പു​ഷ്പോ​ത്സ​വ​ത്തി​ലു​ണ്ട്.

ദി​വ​സ​വും വൈ​കു​ന്നേ​രം സാം​സ്‌​കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. പു​ഷ്‌​പ​ങ്ങ​ൾ കൊ​ണ്ടു​ള്ള രൂ​പ​ങ്ങ​ൾ, സെ​ൽ​ഫി സ്പോ​ട്ടു​ക​ൾ, ജ​ല​ത്തി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന ഗാ​ർ​ഡ​ൻ, വാ​ട്ട​ർ ഫൗ​ണ്ട​നു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ വി​ദേ​ശ​യി​നം പാ​മ്പു​ക​ൾ, പ​ക്ഷി​മൃ​ഗാ​ദി​ക​ൾ, ഭ​ക്ഷ്യ​മേ​ള, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്.

 

Tags : nattu vishesham Flower Show

Recent News

Corehub Up