x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​രം​വി​ള​യി​ല്‍ "ബെ​ത്‌​ല​ഹേം ഫ്ല​വ​ർ ഷോ': ​ഒ​രു​ക്ക​ങ്ങ​ള്‍​ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 15, 2026 01:48 AM IST | Updated: October 15, 2026 01:48 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഊ​രം​വി​ള​യി​ല്‍ ക്രി​സ്മ​സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ 'ബെ​ത്‌​ല​ഹേം ഫ്ല​വ​ർ ഷോ' ​ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ഫ്ല​വ​ർ ഷോ​ക​ളും ഫാം ​ഫെ​സ്റ്റു​ക​ളും സം​ഘ​ടി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ഊ​രം​വി​ള​യി​ലെ യു​വ​ക​ർ​ഷ​ക​ൻ സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത കൗ​തു​ക​കാ​ഴ്ച സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ക്രി​സ്മ​സ് ഫെ​സ്റ്റി​നാ​യു​ള്ള വി​ത്തു​ക​ളു​ടെ​യും തൈ​ക​ളു​ടെ​യും ന​ടീ​ൽ ഉ​ദ്ഘാ​ട​നം പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി നി​ർ​വ​ഹി​ച്ചു. കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ജി​നേ​ഷ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍ വി.​കെ. പു​ഷ്പാ​സ​ന​ൻ നാ​യ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജി ഗ്ലീം​സ​ൺ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ലീ​ന, കൃ​ഷി ഓ​ഫി​സ​ർ ബി.​ആ​ര്‍. അ​ജീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, മേ​രി അ​ല​ക്സ്, വി​ലാ​സി​നി, സ​ജി​ത, മേ​രി ജോ​സ്, ശ​ശി​ക​ല എ​ന്നി​വ​രും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു.

Tags : Flower Show NattuVishesham DistrictNews

Recent News

Corehub Up