റെയ്ഡിൽ കണ്ടെത്തിയ കോട എക്സൈസ് സംഘം നശിപ്പിക്കുന്നു.
കണമല: ചാരായനിർമാണത്തിനായി തയാറാക്കിയ 3000 ലിറ്റർ കോട എക്സൈസ് സംഘം നശിപ്പിച്ചു. ഇന്നലെ പുലർച്ചെ തുലാപ്പള്ളി വടപ്പാറമലയിൽ വനാതിർത്തിയിലാണ് സംഭവം.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഈ സ്ഥലം കണ്ടെത്തുന്നതിനായി രണ്ടുദിവസമായി എക്സൈസ് ഷാഡോ സംഘം വനാതിർത്തിക്കടുത്ത് തമ്പടിച്ചിരിക്കുകയായിരുന്നു.
റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിഹരൻ ഉണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ എം അഫ്സൽ, അനുപ് കുമാർ, സുരേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags : NattuVishesham.DistricteNews