നിർമലം - പുതുയുഗ ശുചിത്വ കേരളം 2026 പദ്ധതിയുടെ ഭാഗമായി പാറത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ ക്ലീനിംഗ് ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വ
പാറത്തോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം - പുതുയുഗ ശുചിത്വ കേരളം 2026 പദ്ധതിയുടെ ഭാഗമായി പാറത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. 26ാം മൈൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും ശുചീകരിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് മെഗാ ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മേഴ്സി സെബാസ്റ്റ്യൻ, വിഭന്യ വിജയൻ, രേണുക സാബു, എം.കെ. മോഹനൻ, വി.എം. ഷാജഹാൻ, വിന്സെന്റ് മാത്യു, ജാക്വിലിൻ സെബാസ്റ്റ്യൻ, കെ.കെ. നിഷാമോൾ, സൈമ സഹീർ, ഹരിതകർമസേനാംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പൊതുജനപങ്കാളിത്തത്തോടെ ശുചിത്വമുള്ള പഞ്ചായത്ത് കെട്ടിപ്പടുക്കുന്നതിനും മാലിന്യസംസ്കരണത്തിൽ ഉത്തരവാദിത്വബോധം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Tags : NattuVishesham.DistricteNews