x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക്ഡാ​മി​ൽ മ​ണ​ൽ വ​ന്നു മൂ​ടു​ന്നു കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 18, 2026 01:13 AM IST | Updated: October 18, 2026 01:13 AM IST

വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​ക്ക്ഡാ​മി​ൽ മ​ണ​ൽ നി​റ​ഞ്ഞ നി​ല​യി​ൽ

മു​ണ്ട​ക്ക​യം: കോ​ട്ട​യം ജി​ല്ല​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ വേ​ല​നി​ലം കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​ക്ക്ഡാ​മി​ൽ മ​ണ​ൽ വ​ന്നു നി​റ​യു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. 2004ൽ ​മു​ൻ എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​വി. കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ലാ​ണ് പ​ദ്ധ​തി വ​ഴി കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്.

ര​ണ്ടു മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം 10 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​മ്പ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​ക്ക്ഡാ​മി​ൽ മ​ണ​ൽ വ​ന്നു നി​റ​യു​ന്ന​ത് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

2021ൽ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ​ലാ​ണ് ചെ​ക്ക്ഡാ​മി​ൽ വ​ന്നു​നി​റ​ഞ്ഞ​ത്. മ​ണ്ണു മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ലു ല​ക്ഷം രൂ​പ മു​ട​ക്കി മ​ണ​ൽ നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ, നാ​ളി​തു​വ​രെ​യാ​യി​ട്ടും സ​ർ​ക്കാ​രി​ൽ​നി​ന്ന‌് ഈ ​തു​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. പി​ന്നീ​ട് ഓ​രോ മ​ഴ​ക്കാ​ല​ത്തും ചെ​ക്ക്ഡാ​മി​ൽ മ​ണ​ൽ വ​ന്നു മൂ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന ഭാ​ഗ​ത്തു​നി​ന്നു മ​ണ​ൽ താ​ത്കാ​ലി​ക​മാ​യി മ​റ്റു ഭാ​ഗ​ത്തേ​ക്ക‌ു നീ​ക്കു​മെ​ങ്കി​ലും വീ​ണ്ടും മ​ഴ പെ​യ്ത് പു​ല്ലു​ക​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ ഈ ​പ്ര​ദേ​ശം മ​ണ​ൽ​കൊ​ണ്ടു മൂ​ടും. ഇ​ത്ത​ര​ത്തി​ൽ മ​ണ​ൽ താ​ത്കാ​ലി​ക​മാ​യി മാ​റ്റു​ന്ന​തി​ന‌ു​ത​ന്നെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഭാ​രി​ച്ച തു​ക​യാ​ണ് ചെ​ല​വാ​കു​ന്ന​ത്.
ഈ ​വ​ർ​ഷം​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു ത​വ​ണ മ​ണ​ൽ നീ​ക്കം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ പ​മ്പ് സെ​റ്റി​നു​ള്ളി​ൽ മ​ണ​ൽ ക​യ​റി മോ​ട്ടോ​റു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് മ​ണ​ൽ ലേ​ലം ചെ​യ്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് മ​ണ​ൽ ലേ​ലം എ​ടു​ത്ത​ത്. എ​ന്നാ​ൽ, തു​ക ഒ​ന്നി​ച്ച് അ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ക​രാ​റു​കാ​ര​ന് ഇ​തു സാ​ധി​ക്കാ​തെ​യാ​യി. ലേ​ല​ത്തു​ക ത​വ​ണ വ്യ​വ​സ്ഥ​യി​ലാ​ക്കി ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് മു​ഴു​വ​ൻ തു​ക​യും കെ​ട്ടി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​പ്പോ​ഴേ​ക്കും മു​ന്പു ന​ട​ന്ന ലേ​ല​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ ലേ​ലം ന​ട​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നീ​ക്കം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

ഇ​വി​ടെ​നി​ന്നു മ​ണ​ൽ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങും. മ​ണ​ൽ ലേ​ലം ചെ​യ്ത് ന​ൽ​കി​യ​ൽ ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും സു​ഖ​മ​മാ​യി ന​ട​ക്കും. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു​കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham.DistricteNews

Recent News

Corehub Up