x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​ന്‍ ഫ്‌​ള​വ​ര്‍ ഷോ ​ഇ​ന്നു മു​ത​ല്‍


Published: December 24, 2025 07:24 AM IST | Updated: December 24, 2025 07:24 AM IST

കൊ​ച്ചി: ജി​ല്ലാ അ​ഗ്രി​ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന 42ാമ​ത് കൊ​ച്ചി​ന്‍ ഫ്ള​വ​ര്‍ ഷോ ​ഇ​ന്ന് മു​ത​ല്‍ ജ​നു​വ​രി നാ​ല് വ​രെ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ന​ട​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക പ്ര​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള കൊ​ച്ചി​ന്‍ ഫ്‌​ള​വ​ര്‍ ഷോ ​സൗ​ത്ത് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​ഷ്പ​മേ​ള​യാ​ണ്. 50,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കു​ന്ന​ത്. 5000ത്തി​ലേ​റെ ഓ​ര്‍​ക്കി​ഡു​ക​ള്‍, 1000ത്തി​ല്‍ അ​ധി​കം അ​ഡീ​നി​യം, മി​നി ആ​ന്തൂ​റി​യം, റോ​സ് ചെ​ടി​ക​ള്‍, ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യി​ല്‍ മാ​ത്രം വ​ള​രു​ന്ന ഓ​റി​യ​ന്‍റ​ല്‍ ലി​ല്ലി, കൂ​ടാ​തെ മാ​രി​ഗോ​ള്‍​ഡ്, ഡാ​ലി​യ, സീ​നി​യ, ക്രി​സാ​ന്തി​മം ഉ​ള്‍​പ്പ​ടെ​യു​ള്ള 40,000 ത്തോ​ളം പൂ​ച്ചെ​ടി​ക​ള്‍, മൂ​ണ്‍ കാ​ക്ട​സ്, പ​ല​ത​രം ബ്രൊ​മി​ലി​യാ​ഡ് ചെ​ടി​ക​ള്‍ എ​ല്ലാം പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ണ്ടാ​കും.

വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ള്‍, അ​ല​ങ്കാ​ര ക​ള്ളി​ച്ചെ​ടി​ക​ള്‍​കൊ​ണ്ട് ന​വീ​ന രീ​തി​യി​ലു​ള്ള വെ​ര്‍​ട്ടി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, മാ​തൃ​ക പൂ​ന്തോ​ട്ടം, ടോ​പി​യ​റി മ​ര​ങ്ങ​ള്‍, നൂ​ത​ന മാ​തൃ​ക​യി​ലു​ള്ള ബോ​ണ്‍​സാ​യ് ചെ​ടി​ക​ള്‍, അ​ല​ങ്കാ​ര​കു​ളം, വെ​ള്ള​ച്ചാ​ട്ടം, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ള്ള അ​രു​വി എ​ന്നി​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ഉ​ദ്യാ​ന​ച്ചെ​ടി​ക​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​മു​ള്ള ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ ന​ഴ്‌​സ​റി ഉ​ള്‍​പ്പ​ടെ ന​ഴ്‌​സ​റി​ക​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ​യു​ണ്ട്. സ​ന്ദ​ര്‍​ശ​ക​രു​ടെ ഉ​ദ്യാ​ന സം​ബ​ന്ധി​യാ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ അ​ഗ്രി ക്ലി​നി​ക് പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും.


സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി പു​ഷ്പാ​ല​ങ്കാ​രം, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, ടെ​റേ​റി​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി സൗ​ജ​ന്യ ശി​ല്പ​ശാ​ല​ക​ളും ഫ്ള​വ​ര്‍ ഷോ ​ഗ്രൗ​ണ്ടി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : nattu vishesham Flower Show

Recent News

Corehub Up