കോഴിക്കോട്: ചെറുവണ്ണൂര് മേല്പാലം നിര്മാണ പ്രവൃത്തിയുടെ ഭാഗമായി ഗര്ഡര് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 20 രാത്രി ഒമ്പത് മുതല് 26 രാത്രി വരെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്ണമായും നിരോധിച്ചു.
മലപ്പുറം-തൃശൂര് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് തൊണ്ടയാട് ദേശീയപാത 66 വഴിയും ഫറോക്ക് ഭാഗത്ത് നിന്നും സിറ്റി ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള് ഫറോക്ക് - ചുങ്കം - ഫറോക്ക് കോളജ് - അഴിഞ്ഞിലം - പന്തീരങ്കാവ് ദേശീയപാത 66 വഴിയും കോഴിക്കോട് സിറ്റിയില് നിന്ന് ഫറോക്ക് - രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് മാങ്കാവ് - മാത്തറ - പന്തീരങ്കാവ് ദേശീയപാത 66 വഴിയും പോകേണ്ടതാണ്.ചരക്ക്,,കണ്ടയ്നര്,,മള്ട്ടി ആക്സില് ബസ് വാഹനങ്ങള് നിര്ബന്ധമായും വെങ്ങളം- രാമനാട്ടുകര ദേശീയപാത 66 വഴി പോകണം. വലിയങ്ങാടി, കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള് വെങ്ങാലി ബീച്ച് റോഡ് വഴി വരണം. മലപ്പുറം, കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന മുഴുവന് വാഹനങ്ങളും രാമനാട്ടുകര എയര്പോര്ട്ട് റോഡ് ജംഗ്ഷനില് നിന്നും വലത്തോട്ട് തിരിഞ്ഞ് പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
തൃശൂര്, യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന മുഴുവന് വാഹനങ്ങളും ദേശീയപാത 66 ല് പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗത്ത് നിന്ന് വരുന്ന മുഴുവന് വാഹനങ്ങളും ഫറോക്ക് ചുങ്കം - ഫറോക്ക് കോളജ് - അഴിഞ്ഞിലം ജംഗ്ഷന് - പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്. കോഴിക്കോട് സിറ്റിയില് നിന്ന് മലപ്പുറം, തൃശൂര് ഭാഗത്തേക്ക് പോകേണ്ട മുഴുവന് വാഹനങ്ങളും തൊണ്ടയാട് ദേശീയപാത 66 വഴി പോകേണ്ടതാണ്.
ബേപ്പൂര്, മീഞ്ചന്ത ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് അരീക്കാട് - ഒളവണ്ണ - പന്തീരങ്കാവ് വഴി പോകേണ്ടതാണ്. പാളയം, ബീച്ച്, റെയില്വെ ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് മാങ്കാവ് - മാത്തറ - പന്തീരങ്കാവ് വഴി പോകേണ്ടതാണ്.
ചെറുവണ്ണൂര് ജംഗ്ഷനില് നിന്നും ബേപ്പൂര് ഭാഗത്തേക്കും തിരിച്ചും (ബിസി റോഡ്) പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വാഹനഗതാഗതം ഭാഗികമായി നിരോധിക്കും
കോഴിക്കോട്: കാരപ്പറമ്പ് -നെല്ലികാവ് റോഡ്, ഒതയമംഗലം റോഡ്, ഈസ്റ്റ്ഹിൽ- ഈസ്റ്റ് നടക്കാവ് റോഡ് എന്നീ റോഡുകളിൽ ടാറിംഗ് പ്രവൃത്തി തുടങ്ങുന്നതിനാൽ 22 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ റോഡിൽ വാഹനഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം ) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.