Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana Election

America

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​എം​പ​വ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കി ലീ​ലാ മാ​രേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​എം​പ​വ​ർ.

പാ​ന​ലി​ന്‍റെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കി​ക്കോ​ഫും മാ​നി​ഫെ​സ്റ്റോ പ്ര​കാ​ശ​ന​വും ​ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്നു. "Defined by Vision, Driven by Purpose' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും ച​ട​ങ്ങി​ലും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ക​ൺ​വൻ​ഷ​നു​ക​ൾ​ക്ക് അ​പ്പു​റം, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ര​ണ്ട് വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​യാ​ണ് പാ​ന​ൽ മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​ത്.

പ്ര​ധാ​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ

യു​വ​ജ​ന ശാ​ക്തീ​ക​ര​ണം: മ​ല​യാ​ളി യു​വാ​ക്ക​ളെ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ​രി​ശീ​ല​ന​വും കാ​മ്പ​യി​ൻ പി​ന്തു​ണ​യും ന​ൽ​കും. ന​വ സം​രം​ഭ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പി​ന്തു​ണ സം​വി​ധാ​നം ഒ​രു​ക്കും.

കോ​ൺ​സു​ലേ​റ്റ് ഹെ​ൽ​പ്പ് ഡെ​സ്ക്: വീ​സ, പാ​സ്‌​പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

പ്ര​വാ​സി നി​യ​മ​സ​ഹാ​യം: കേ​ര​ള​ത്തി​ലെ സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കും.

ക്ഷേ​മ പ​ദ്ധ​തി​ക​ൾ: ഹെ​ൽ​ത്ത് കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കും. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഫൊ​ക്കാ​ന വി​ല്ലേ​ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.

കാ​യി​ക - ക​ലാ രം​ഗം: റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളും ക​ലാ​കാ​ര​ന്മാ​ർ​ക്കാ​യി നാ​ട​ക ഉ​ത്സ​വ​ങ്ങ​ളും സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

 

NRI

ജോ​ൺ കെ. ​ജോ​ർ​ജ് ഫൊ​ക്കാ​ന മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി​യാ​യി മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ൺ കെ. ​ജോ​ർ​ജ് (ബി​ജു) ഫൊ​ക്കാ​ന മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു

ജോ​ൺ കെ. ​ജോ​ർ​ജി​നെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡ് ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്‌​ത​താ​യി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു അ​റി​യി​ച്ചു.

ഫൊ​ക്കാ​ന മെ​ട്രോ റി​ജീ​യ​ൺ ട്ര​ഷ​റ​റാ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജോ​ൺ കെ. ​ജോ​ർ​ജ് ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് ക​മ്മി​റ്റി അം​ഗം, സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്കി​ലെ ത​ന്നെ പ​ഴ​ക്കം ചെ​ന്ന മ​റ്റൊ​രു സം​ഘ​ട​ന​യാ​യ ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​​യും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ച് നി​ല​വി​ലും ഈ ​സം​ഘ​ട​ന​യു​ടെ ബോ​ർ​ഡ് ട്ര​സ്റ്റി അം​ഗ​മാ​യി തു​ട​രു​ന്നു.

ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ആ​ർ​ട്ട് ലൗ​വേ​ഴ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം നി​ല​വി​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബോ​ട്ട് ക്ല​ബ് ട്ര​ഷ​റ​ർ, കു​റ​വ​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജോ​ൺ കെ. ​ജോ​ർ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി, ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (അ​സോ. ട്ര​ഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡി. അ​സോ. സെ​ക്ര​ട്ട​റി), ഗ്രേ​സ് ജോ​സ​ഫ് (അ​ഡി. അ​സോ. ട്ര​ഷ​റ​ർ), ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up