ന്യൂയോർക്ക്: ഫൊക്കാന തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് ടീം എംപവറും. 2026 - 2028 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിന്റെ നേതൃത്വത്തിലാണ് ടീം എംപവർ മത്സരിക്കുന്നത്.
ഓരോ അംഗത്തിന്റെയും ശബ്ദത്തിന് വിലകൽപ്പിക്കുന്ന ശക്തമായ ഒരു സംഘടനയാണ് മികച്ച സേവന പാരമ്പര്യവും നേതൃപാടവവും കൈമുതലായുള്ള ലീല മാരേട്ടിന്റെ ലക്ഷ്യം. സ്ത്രീകളെയും യുവാക്കളെയും സന്നദ്ധപ്രവർത്തകരെയും നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ടീം മുൻഗണന നൽകുന്നു.
പുതുമയുള്ള ആശയങ്ങളും മാറ്റങ്ങളും ഫൊക്കാനയിൽ കൊണ്ടുവരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീം എംപവർ അറിയിച്ചു.
Tags : Fokana election Leela Maret Team Empower USA