ന്യൂയോർക്ക്: ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ റീജിയൺ ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു
ജോൺ കെ. ജോർജിനെ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ് ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതായി പ്രസിഡന്റ് ജെയിംസ് മാത്യു അറിയിച്ചു.
ഫൊക്കാന മെട്രോ റിജീയൺ ട്രഷററായും ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ജോൺ കെ. ജോർജ് ന്യൂയോർക്കിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് കമ്മിറ്റി അംഗം, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഇദ്ദേഹം ന്യൂയോർക്കിലെ തന്നെ പഴക്കം ചെന്ന മറ്റൊരു സംഘടനയായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായും പ്രവർത്തിച്ച് നിലവിലും ഈ സംഘടനയുടെ ബോർഡ് ട്രസ്റ്റി അംഗമായി തുടരുന്നു.
കലാ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ആർട്ട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ ചലഞ്ചേഴ്സ് ബോട്ട് ക്ലബ് ട്രഷറർ, കുറവലങ്ങാട് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ജോൺ കെ. ജോർജിന്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ടീം ഇന്റഗ്രിറ്റി പാനലിലെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡി. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡി. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.
Tags : John K George Fokana Election USA