x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​എം​പ​വ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം


Published: April 29, 2026 04:52 PM IST | Updated: April 29, 2026 04:52 PM IST

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കി ലീ​ലാ മാ​രേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​എം​പ​വ​ർ.

പാ​ന​ലി​ന്‍റെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കി​ക്കോ​ഫും മാ​നി​ഫെ​സ്റ്റോ പ്ര​കാ​ശ​ന​വും ​ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്നു. "Defined by Vision, Driven by Purpose' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും ച​ട​ങ്ങി​ലും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ക​ൺ​വൻ​ഷ​നു​ക​ൾ​ക്ക് അ​പ്പു​റം, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ര​ണ്ട് വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​യാ​ണ് പാ​ന​ൽ മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​ത്.

പ്ര​ധാ​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ

യു​വ​ജ​ന ശാ​ക്തീ​ക​ര​ണം: മ​ല​യാ​ളി യു​വാ​ക്ക​ളെ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ​രി​ശീ​ല​ന​വും കാ​മ്പ​യി​ൻ പി​ന്തു​ണ​യും ന​ൽ​കും. ന​വ സം​രം​ഭ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പി​ന്തു​ണ സം​വി​ധാ​നം ഒ​രു​ക്കും.

കോ​ൺ​സു​ലേ​റ്റ് ഹെ​ൽ​പ്പ് ഡെ​സ്ക്: വീ​സ, പാ​സ്‌​പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

പ്ര​വാ​സി നി​യ​മ​സ​ഹാ​യം: കേ​ര​ള​ത്തി​ലെ സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കും.

ക്ഷേ​മ പ​ദ്ധ​തി​ക​ൾ: ഹെ​ൽ​ത്ത് കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കും. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഫൊ​ക്കാ​ന വി​ല്ലേ​ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.

കാ​യി​ക - ക​ലാ രം​ഗം: റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളും ക​ലാ​കാ​ര​ന്മാ​ർ​ക്കാ​യി നാ​ട​ക ഉ​ത്സ​വ​ങ്ങ​ളും സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

 

K-Rail Survey

ടീം ​എം​പ​വ​ർ പാ​ന​ൽ അം​ഗ​ങ്ങ​ൾ:

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ട് ത​ന്‍റെ 22 വ​ർ​ഷ​ത്തെ സം​ഘ​ട​നാ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പ​ദ​വി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴും കോ​ൺ​സു​ലേ​റ്റ് വ​ഴി നി​ര​വ​ധി മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത്ത​രം സേ​വ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​മാ​യി മാ​റ്റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

40 പേ​ർ അ​ട​ങ്ങു​ന്ന പാ​ന​ലി​ൽ എ​ല്ലാ സ്റ്റേ​റ്റി​നെ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​വ​രു​ണ്ടെ​ന്നും യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ട് ഫൊ​ക്കാ​ന​യെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്കി.

ജോ​ർ​ജ് ഓ​ലി​ക്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർഥി, രേ​വ​തി പി​ള്ള ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി (നി​ല​വി​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), ലാ​ജി തോ​മ​സ് വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി, ബ്രി​ജി​ത്ത് ജോ​ർ​ജ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി, ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠം അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി, ഉ​ഷ ജോ​ർ​ജ് ന്യൂ​യോ​ർ​ക്ക് ആ​ർവിപി സ്ഥാ​നാ​ർ​ഥി, ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി, സു​ജി​ത്ത് മൂ​ല​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി, നി​ജോ പു​ത്ത​ൻ​പു​ര​ക്ക​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി, ജി​ൻ​സ് ജോ​സ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി തുടങ്ങിയവർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യ്ക്ക് ഒ​രു വ​നി​താ നേ​തൃ​ത്വം അ​ത്യാ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്നും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന, പി​ള​ർ​പ്പു​ക​ളി​ല്ലാ​ത്ത സം​ഘ​ട​ന​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​ത്തി​ന് പി​ന്നാ​ലെ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ മ​റ്റ് സ്റ്റേ​റ്റു​ക​ളി​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് ടീം ​എം​പ​വ​റി​ന്‍റെ തീ​രു​മാ​നം. ഫൊ​ക്കാ​ന​യി​ലെ ഏ​റ്റ​വും സീ​നി​യ​റാ​യ നേ​താ​വാ​ണ് ലീ​ല മാ​രേ​ട്ട് എ​ന്നും അ​വ​രു​ടെ പി​ന്നി​ൽ ത​ങ്ങ​ൾ അ​ടി​യു​റ​ച്ചു നി​ൽ​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി ചെ​യ്യു​ന്ന എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളും തു​ട​രു​മെ​ന്നും പു​തി​യ​വ ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭ​വ​നം പ​ദ്ധ​തി എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തും.

പാ​ന​ലി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളു​ള്ള​ത് സം​ഘ​ട​ന​യ്ക്ക് കൂ​ടു​ത​ൽ ശ​ക്തി പ​ക​രും. തെരഞ്ഞെടുപ്പ് ക​ഴി​ഞ്ഞാ​ൽ എ​ല്ലാ​വ​രു​മാ​യും ഒ​ത്തുപ്ര​വ​ർ​ത്തി​ക്കും. സം​ഘ​ട​ന​യു​ടെ ന​ന്മ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ കാ​ല​ങ്ങ​ളി​ൽ തെരഞ്ഞെടുപ്പിൽ നി​ന്ന​പ്പോ​ൾ നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളെ കുറിച്ചും ഇ​ത്ത​വ​ണ അ​വ​യൊ​ന്നും ഉ​ണ്ടാ​വി​ല്ലെന്നും ലീ​ല മാ​രേ​ട്ട് അ​നു​സ്മ​രി​ച്ചു. പ്ര​സ് ക്ല​ബി​ന് വേ​ണ്ടി ജോ​സ് കാ​ടാ​പ്പു​റം സ്വാ​ഗ​ത​വും ടാ​ജ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Fokana Election Team Empower Campaign Begins USA

Recent News

Corehub Up