സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വജന സ്കൂളില്‍ ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം റിട്ട. ഡിവൈഎസ്പി കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ബിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി താരവും സന്തോഷ് ട്രോഫി കേരള ഫുട്ബോള്‍ ടീം സെലക്ടറുമായ പ്രഹ്ലാദന്, മുന്‍ നാഷണല്‍ റഫറിയും ഹെഡ് ഓഫ് റഫറീസ് കേരളയുമായ രാമചന്ദ്രന്, സീനിയര്‍ അസിസ്റ്റന്റ് സൗദാബി, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ബിനു തോമസ്, ജില്ലാ റഫറി അസോസിയേഷന് സെക്രട്ടറി സന്തോഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ദിലിന് സത്യനാഥ്, കായികാധ്യാപകരായ ബിനു, ഏലിയാമ്മ, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്രീയ ശിക്ഷണം നല്കി വിദ്യാര്‍ഥികളെ ഫുട്ബോള്‍ പ്രതിഭകളാക്കുകയാണ് അക്കാദമി ലക്ഷ്യം. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. ദിവസവും വൈകുന്നേരം നാല് മുതലാണ് കോച്ചിംഗ്.