കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയിൽനിന്നും മികച്ച ഫുട് ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന ലിഫ പത്ത് വർഷം പുർത്തിയാക്കുന്നു.
ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ നവീകരിച്ച അക്കാദമി മന്ദിരത്തിന്റെ ആശീർവാദം രക്ഷാധികാരിയും ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം കോവളം നിയോജക മണ്ഡലം നിയുക്ത എംഎൽഎ എം. വിൻസന്റ് ഉദ്ഘാടനം ചെയ്തു. കേരള കായിക യുവജന ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ഡോ. എസ്. പ്രദീപ് മുഖ്യാഥിതിയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ബൈജു, തൗരുസ് ഇന്ത്യാ ചീഫ് ഓപ്പറേറ്റർ ഓഫീസർ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ലിഫ ഡയറക്ടർ ഫാ. ഡോ. എ.ആർ. ജോൺ സ്വാഗതവും ഫാ. വിനീത് പോൾ നന്ദിയും പറഞ്ഞു.
10 വർഷം പൂർത്തിയാക്കുമ്പോൾ ലിഫ, സംസ്ഥാന-ദേശീയ, അന്തർദേശീയ തലത്തിൽ നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യാൻ ലിഫയ്ക്ക് സാധിച്ചതായി ഡയറക്ടർ ഫാ. ഡോ. എ.ആർ. ജോൺ പറഞ്ഞു.