Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Price

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​യ​വ്; വാ​ണി​ജ്യ എ​ൽ​പി​ജി, വി​മാ​ന ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു, പെ​ട്രോ​ളി​നും ഡീ​സ​ലി​നും ആ​ശ്വാ​സം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ലു​ണ്ടാ​യ അ​യ​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ കു​റ​വ്. പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ ശ​രാ​ശ​രി 180 രൂ​പ​യു​ടെ കു​റ​വ് വ​രു​ത്തി. ഇ​തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും കു​റ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വീ​ട്ടു​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ ഇ​ത്ത​വ​ണ മാ​റ്റ​മി​ല്ല. പ​രി​ഷ്ക​രി​ച്ച നി​ര​ക്കു​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​ന്നു.

പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ​ക്ക് പു​റ​മേ, രാ​ജ്യ​ത്തു​ട​നീ​ളം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പ​മ്പു​ക​ളു​ള്ള പ്ര​മു​ഖ സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ 'ന​യാ​ര എ​ന​ർ​ജി'​യും ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 5 രൂ​പ​യും ഡീ​സ​ലി​ന് 3 രൂ​പ​യു​മാ​ണ് ക​മ്പ​നി കു​റ​ച്ച​ത്. മാ​ർ​ച്ച് 26-ന് ​യു​ദ്ധ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ ക​മ്പ​നി ഇ​തേ അ​ള​വി​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ ച​ർ​ച്ച​ക​ൾ അ​നു​കൂ​ല​മാ​യ​തോ​ടെ വി​പ​ണി​യി​ൽ പ​ഴ​യ വി​ല നി​ല​വാ​രം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യും ത​യ്യാ​റാ​യ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ര​ക്കു​നീ​ക്ക കൂ​ലി​യി​ലും വി​പ​ണി​യി​ലും അ​നു​കൂ​ല ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

National

ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത് ഘ​ട്ട​ങ്ങ​ളാ​യു​ള്ള കൊ​ള്ള: ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ സ​ന്പാ​ദ്യം ഗ​ഡു​ക്ക​ളാ​യി കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ അ​തി​ന്‍റെ സാ​ന്പ​ത്തി​ക​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു കൈ​മാ​റാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു​വ​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

District News

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കും: രാ​ജു അ​പ്സ​ര

മ​ണ്ണ​ഞ്ചേ​രി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​കവാ​ത​ക വി​ല ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ, പ​ത്തു ദി​വ​സ​ത്തി​നി​ട​യി​ൽ മൂ​ന്ന് പ്രാ​വ​ശ്യം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വ​രു​ത്തി​യ വ​ർ​ധ​ന​ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണെ​ന്നും രാ​ജു അ​പ്സ​ര കു​റ്റ​പ്പെ​ടു​ത്തി.

മ​ണ്ണ​ഞ്ചേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സൈ​നു​ൽ ആ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ട്ര​ഷ​റ​ർ മൈ​തീ​ൻ​കു​ഞ്ഞ് മേ​ത്ത​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ രാ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



Kerala

ഇ​ന്ധ​ന​വി​ല അ​മി​ത​മാ​യി കൂ​ട്ടു​ന്ന​ത് ത​ട​യ​ണം: പി.​സി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല അ​മി​ത​മാ​യി കൂ​ട്ടു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.

ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ പാ​വ​പ്പെ​ട്ട​വ​രാ​യ ജ​ന​ങ്ങ​ൾ ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന മൂ​ലം രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഇ​ന്ധ​നവി​ല വർധന: പ്രതിഷേധ പ്രകടനം നടത്തി

അ​ഞ്ച​ല്‍ : തു​ട​ര്‍​ച്ച​യാ​യു​ള്ള ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.ബി. വേ​ണു​ഗോ​പാ​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളജ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ വ​ഴി ച​ന്ത​മു​ക്കി​ല്‍ സ​മാ​പി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം, ​ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള,ബ്ലോ​ക്ക്‌ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷ​ഹീ​ർ അ​ഞ്ച​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഗ​സ്ത്യ​ക്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്‌, ഗീ​വ​ർ​ഗീ​സ്, നേ​താ​ക്ക​ളാ​യ ഏ​റം സ​ന്തോ​ഷ്, ഷെ​റി​ൻ അ​ഞ്ച​ൽ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Kerala

ഇ​​ന്ധ​​ന വി​​ല​​വർധന: ആ​​ഘാ​​തം കു​​റ​​യ്ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് വി.​​ഡി. സ​​തീ​​ശ​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ലവ​​​ർ​​​ധ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന ആ​​​ഘാ​​​തം കു​​​റ​​​യ്ക്കാ​​​ൻ എ​​​ന്തു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up