Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang Rape

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സം​ഗമെന്ന് സംശയം

 

പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വണ്ടിപ്പെരിയാർ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വനമേഖലയിലാണ് അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം യുവതി കൂട്ടബലാത്സം​ഗത്തിന് ഇരയായതായി പോലീസിന് സംശയമുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

National

ഹരിയാനയിൽ കൂട്ടബലാത്സംഗം; ഇരയായത് നേപ്പാൾ സ്വദേശിനി

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ 26 കാരിയായ നേപ്പാൾ സ്വദേശിനിയെ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

കുരുക്ഷേത്രയിൽ താമസിക്കുന്ന യുവതി ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു സുഹൃത്തിനെ കാണാൻ ഗുരുഗ്രാമിൽ എത്തിയതെന്നും എന്നാൽ കാണാൻ കഴിയാതെ വന്നതോടെ മദ്യപിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

ഗുരുഗ്രാമിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് മടങ്ങനായി യുവതി ഓട്ടോയിൽ കയറി. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നതെന്നും മൂന്നു പേരും ചേർന്നാണ് ബലാത്സംഗം ചെയ്തെന്നും യുവതി പോലീസിനോട് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ നടന്ന സംഭവം വ്യക്തമായി ഓർമ്മയുണ്ടായിരുന്നില്ല. തുടർന്ന് ബോധം വീണ്ടെടുത്തപ്പോൾ യുവതി നഹർപൂർ രൂപയിലെ ഒരു മുറിയിലായിരുന്നു.

പ്രധാന പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Kerala

സ്പാ​യി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്; ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​രു​ണി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ സു​ബി​ൻ, ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഇ​നി മൂ​ന്ന് പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ സം​സ്ഥാ​നം വി​ട്ട​താ​യും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.

National

വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; പ്ര​തി​ക​ൾ പി​ടി​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ജ​നു​വ​രി ആ​റി​ന് കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

വ​കി​ൽ(23), ഹ​ൻ​സ്രാ​ജ്(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്.

പ്ര​തി​ക​ളെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റി. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​ക​ൾ കു​ട്ടി​യെ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​ക്കാ​നീ​ർ പ്ര​ദേ​ശ​ത്തു​കൂ​ടി ഏ​ക​ദേ​ശം 90 മി​നി​റ്റോ​ളം ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു.

സം​ശ‍​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. പ്ര​തി​ക​ൾ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ചോ​ദ്യം ചെ​യ്യ​ലി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

സി​ഒ ഗം​ഗാ​ഷ​ഹ​ർ ഹി​മാ​ൻ​ഷു ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം നീ​ണ്ടു. ബ​സി​ൽ ര​ക്ഷ​പ്പെ​ട്ട വ​കീ​ലി​നെ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന് പി​ടി​കൂ​ടി. ഹ​ൻ​സ്രാ​ജി​നെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ത വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു, കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ഫോ​റ​ൻ​സി​ക് തെ​ളി​വാ​യി പി​ടി​ച്ചെ​ടു​ത്തു.

National

കൂ​ട്ട​ബ​ലാ​ത്സം​ഗം; യു​വ​തി​യെ അ​ക്ര​മി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ൽ​നി​​ന്ന്

ഗു​ഡ്ഗാ​വ്: ഫ​രീ​ദാ​ബാ​ദി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യെ അ​ക്ര​മി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ൽ​നി​ന്നെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ​ക​യ​റ്റി​യ ഉ​ട​ൻ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ക്ര​മി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​നി​ലു​ണ്ടാ​യി​രു​ന്ന​ ര​ണ്ടു​പേ​രും പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​കു​ന്ന​തി​നാ​യി രാ​ത്രി വൈ​കി ഫ​രീ​ദാ​ബാ​ദി​ൽ വാ​ഹ​നം കാ​ത്തു​നി​ൽ​ക്ക​വെ​യാ​ണ് യു​വ​തി​ക്ക് വാ​നി​ലെ​ത്തി​യ​വ​ർ ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം യു​വ​തി​യു​മാ​യി സ​ഞ്ച​രി​ച്ച അ​ക്ര​മി​ക​ൾ ഗു​ഡ്ഗാ​വ് - ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കൊ​ടും​ത​ണു​പ്പി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യി​ൽ ത​ല​യി​ലും മു​ഖ​ത്തും ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​ണ്ടെ​ടു​ത്തു. മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് യു​വ​തി രാ​ത്രി​യി​ൽ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​യ്ക്കു പോ​യ​ത്.

National

ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഉ​ദ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഉ​ദ​യ്പു​ർ ജി​കെ​എം ഐ​ടി ക​മ്പ​നി സി​ഇ​ഒ ജി​തേ​ഷ് പ്ര​കാ​ശ് സി​സോ​ദി​യ, വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ഡ്, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് സി​രോ​ഹി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

ഡി​സം​ബ​ർ 20ന് ​രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രാ​തി​ക്കാ​രി മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ‌​ന്ന് യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ വീ​ട്ടി​ൽ വി​ടാ​മെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ക​ൾ‌ കാ​റി​ൽ‌ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

യാ​ത്രാ​മ​ധ്യേ ബോ​ധ​ര​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് താ​ൻ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​വ​രം യു​വ​തി തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

മെ​മ്മ​റി കാ​ർ​ഡി​ലെ ഉ​ള്ള​ട​ക്കം ക​ണ്ടു, അതി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​മി​ല്ല; അ​പ്പീ​ല്‍ ന​ല്‍​കും: അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: പ്ര​തി​ക​ളു​ടെ മൗ​ലി​ക​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട കേ​സാ​ണ് ന​ടി​യെ അ​ക്ര​മി​ച്ച കേ​സ് എ​ന്ന വാ​ദ​വു​മാ​യി അ​ഡ്വ. ടി.​ആ​ർ.എ​സ് കു​മാ​ര്‍. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ വി.​പി.​വി​ജീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ടി.​ആ​ര്‍.​എ​സ് കു​മാ​ര്‍.

ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പരമായി തെ​റ്റാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ​റ​ഞ്ഞു.

""ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നാ​ലാം പ്ര​തി​ക്കു വേ​ണ്ടി കേ​സ് ന​ട​ത്തു​ക​യും പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ​യും മു​ന്‍​നി​ർ​ത്തി വെ​റു​തേ വി​ട​ണ​മെ​ന്നു വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ്. പ്ര​തി​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കു​ന്ന​തും വി​ധി വ​ന്ന​തി​നു ശേ​ഷ​വും ജു​ഡീ​ഷ്യ​റി​യെ അ​പ​മാ​നി​ക്കു​ന്ന​തും ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ല.

അപ്പീൽ നൽകും

അ​തി​ജീ​വി​ത​യ്ക്കും സ​ര്‍​ക്കാ​രി​നും വി​ധി ന്യാ​യ​ത്തി​ല്‍ പി​ശ​കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്താ​ന്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച് അ​പ്പീ​ല്‍ ന​ൽ​കാ​ൻ ത​ട​സ​ങ്ങ​ള്‍ ഇ​ല്ല. ഞാ​നും ഈ ​വി​ധി​യു​ടെ പി​ശ​കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കു​ന്നു​ണ്ട്. ഈ ​കേ​സി​ലെ മെ​മ്മ​റി കാ​ര്‍​ഡി​ലെ ഉ​ള്ള​ട​ക്കം ക​ണ്ട ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് ഒ​രു ബ​ലാ​ത്സം​ഘം അ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ള്ള​ത്.

പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഘം ചെ​യ്തു എ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പരമായി തെ​റ്റാ​ണ്. ഇ​തു ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​നി ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ച​ര്‍​ച്ച​യ്ക്കാ​ണെ​ങ്കി​ല്‍ പൊ​തുസ​മൂ​ഹ​ത്തോ​ടു നാ​ലാം പ്ര​തി​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​ണ്' - അ​ഭി​ഭാ​ഷ​ക​ൻ പറഞ്ഞു.

അ​തേ​സ​മ​യം, അ​ഞ്ചും ആ​റും പ്ര​തി​ക​ളാ​യ വ​ടി​വാ​ള്‍ സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​തി​നു കാ​ലതാ​മ​സ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ശി​ക്ഷ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട​ണമെ​ന്നാ​ണ് ആ​വ​ശ്യം.

Kerala

കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ.

കൊ​ല​പാ​ത​ക ശ്ര​മം, പി​ടി​ച്ചു​പ​റി,സ്ത്രീ​പീ​ഡ​നം തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൂ​റ​നാ​ട് പാ​ല​മേ​ൽ കു​ള​ത്തും മേ​ലേ​തി​ൽ കൊ​ച്ചു​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. മ​നോ​ജ്(35) ആ​ണ് പി​ടി​യി​ലാ​യ​ത്.

2015 കാ​ല​യ​ള​വ് മു​ത​ൽ വി​വി​ധ കോ​ട​തി​ക​ളി​ൽ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ ​കേ​സി​ൽ മൊ​ത്തം അ​ഞ്ച് പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു പേ​രെ അ​തി​വേ​ഗ കോ​ട​തി മു​ൻ​പ് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ്.

ഒ​രാ​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. എ​ന്നാ​ൽ മ​നോ​ജി​നെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ളി​വി​ൽ പോ​യ ശേ​ഷം മ​നോ​ജ് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ പോ​ലും ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​മ​യം നാ​ട്ടി​ൽ ആ​രെ​യും വി​ളി​ക്കാ​ൻ ശ്ര​മി​ച്ച​തു​മി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്ത് മ​നോ​ജ് ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ച്ച് വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ആ​ന​ന്ദ് കാ​രേ​ക്കു​ടി എ​എ​സ്പി അ​നീ​ഷ് പു​രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി.

തു​ട​ർ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​നോ​ജ് താ​മ​സി​ച്ച വീ​ട് ക​ണ്ടെ​ത്തി. എ​ന്നാ​ൽ പോ​ലീ​സി​നെ ക​ണ്ട മ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്ഐ സു​രേ​ഷ് ബാ​ബു, എ​എ​സ്ഐ കെ.​ഗോ​പ​കു​മാ​ർ,സി​പി​ഒ അ​മീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ മ​നോ​ജ് പ്ര​തി​യാ​ണെ​ങ്കി​ലും പോ​ലീ​സി​ന്‍റെ വ​ല​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു

Latest News

Corehub Up