NRI
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ (കന്ദിശ് 2025) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ, നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Kerala
ഇരിങ്ങാലക്കുട: ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിടർത്താൻ ഇടയാക്കുമെന്ന് കെസിബിസി വൈസ് ചെയര്‍മാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
കെസിബിസിയുടെ ബൈബിള്‍ പാരായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
അറേബ്യന്‍ നാടുകളിലെ നിയുക്ത അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കന്‍, സംസ്ഥാന കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് വിതയത്തില്‍, അസി. ഡയറക്ടര്‍ ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോള്‍സണ്‍ വടക്കേത്തല, കേന്ദ്രസമിതി പ്രസിഡന്റ് ആഡ്രൂസ് തേക്കാനത്ത്, സിസ്റ്റര്‍ ടീന, സിസ്റ്റര്‍ ലിസ തെരേസ് എന്നിവര്‍ നേതൃത്വം നല്കി.
ഇടവകയിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് 25 ദിവസത്തിനുള്ളില്‍ 95 മണിക്കൂര്‍ സമയമെടുത്ത് സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തുമെന്ന് വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ അറിയിച്ചു.
NRI
സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയണും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും സെക്കൻഡ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയണും മാറി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഓർഡിനേറ്ററായി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ട്രോഫി ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷനും കരസ്ഥമാക്കി. രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു.