x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​റ്റ് വി​ജി​ൽ ന​ട​ത്തി

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: March 5, 2026 12:24 PM IST | Updated: March 5, 2026 12:24 PM IST

ഡാ​ർ​ലിം​ഗ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ത്തി. ഡാ​ർ​ലിം​ഗ്ട​ണി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​റം​ശാ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

രൂ​പ​ത​യി​ൽ നോ​മ്പ് കാ​ല​ത്തു ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വൈ​ദി​ക​രും രൂ​പ​ത​യു​ടെ വി​വി​ധ മി​ഷ​നു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വൈ​ദി​ക​രു​മു​ൾ​പ്പ​ടെ മു​പ്പ​തോ​ളം വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ല്മാ​യ​രും പ​ങ്കെ​ടു​ത്ത നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 5.15ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

 

K-Rail Survey

രാ​ത്രി മു​ഴു​നീ​ളെ ന​ട​ന്ന യാ​മ പ്രാ​ർ​ഥ​ന​ക​ൾ, ജ​പ​മാ​ല, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി, പ്ര​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, ആ​രാ​ധ​ന, മ​റ്റ് ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വയ്​ക്ക് രൂ​പ​താ​ധ്യ​ക്ഷ​നോ​ടൊ​പ്പം ധ്യാ​ന ഗു​രു​ക്ക​ന്മാ​രും നേ​തൃ​ത്വം ന​ൽ​കി.

K-Rail Survey

രൂ​പ​ത ചാ​ൻ​സി​ല​ർ റവ.ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ.ഫാ. ​ജോ മൂ​ല​ശേരി​ൽ വി ​സി, രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ റ​വ.സി. ​ആ​ൻ മ​രി​യ എ​സ്എ​ച്ച്, യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ റവ.ഫാ. ​ലി​ജേ​ഷ് മു​ക്കാ​ട്ട് ലീ​ഡ്സ് റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ റവ.ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സിഎംഐ ​ഹോ​ളി ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.ഫാ. ​ബി​നോ​യ് മ​ണ്ഡ​പ​ത്തി​ൽ സിഎ​സ്എ​സ്ആ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Night Vigil SyroMalabar Diocese Great Britain NRI News

Recent News

Corehub Up