International
ഹോങ്കോംഗ്: വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തീ പൂർണമായി അണച്ചതായി സർക്കാർ അറിയിച്ചു. 2311 അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്.
International
ഹോങ്കോംഗ്: തായ് പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോർട്ട്. മരിച്ചവരിൽ അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴു അവ്യക്തത നിലനിൽക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകൾ പിന്നിടുമ്പോഴും എട്ട് ടവറുകളിൽ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 44 ആയി. 279പേരെ കാണാതായി. 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി.
സംഭവത്തിൽ നിർമാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടന്റുമാണ് അറസ്റ്റിലായിരിക്കുന്നത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്.
800ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. എട്ട് കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ തീ നിയന്ത്രണവിധേയമായി.
നഗരത്തിന്റെ വടക്ക് തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ അതിവേഗം തീ പടരാൻ ഇടയാക്കി.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 36 ആയി. 279പേരെ കാണാതായി. 700പേരെ രക്ഷപെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി.
നഗരത്തിന്റെ വടക്ക് തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.
തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ തീ അതിവേഗം പടരാൻ ഇടയാക്കി.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ വൻ തീപിടിത്തം. പാർപ്പിട്ട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 13 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.