x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 36 ആ​യി; 700പേ​രെ ര​ക്ഷ​പെ​ടു​ത്തി


Published: November 26, 2025 11:33 PM IST | Updated: November 26, 2025 11:33 PM IST

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 36 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി.

ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് താ​യ് പോ ​ഡി​സ്ട്രി​ക്‌​ടി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 31 നി​ല​ക​ളു​ള്ള എ​ട്ടു വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 2,000 വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണി​ത്. 4600 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​ഴു കെ​ട്ടി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു. 700 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള ത​ട്ടു​ക​ൾ തീ ​അ​തി​വേ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി.

 

Tags : Hong Kong Buildings fire Missing Dead

Recent News

Corehub Up