Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Navy

'ഒരു സമുദ്രം ഒരു ദൗത്യം': ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി

കൊച്ചി: ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തോടെയാണ് ഐഎൻഎസ് സുനൈന കൊച്ചി നേവൽ ബേസിൽ എത്തിയത്. 16 രാജ്യങ്ങളിൽ നിന്നുള്ള 38 നാവിക ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്‌മയുമാണ് ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ (ഐഒഎസ് സാഗര്‍) ദൗത്യം. ഒരു സമുദ്രം ഒരു ദൗത്യം എന്ന ആശയം മുൻനിർത്തി നടത്തിയ ഐഒഎസ് സാഗർ, സഹകരണാധിഷ്ഠിതവും നിയമപരവുമായ സമുദ്ര സുരക്ഷാ ക്രമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചതായി നാവികസേന വ്യക്തമാക്കി.

ബംഗ്ലാദേശ്, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്ക്, മ്യാൻമർ, സീഷെൽസ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, തായ്‌ലൻഡ്, ടിമോർ ലെസ്റ്റെ, യുഎഇ എന്നീ രാജ്യങ്ങളുമായി ചേർന്നായിരുന്നു ദൗത്യം.

ഐഒഎസ് സാഗർ ദൗത്യം, പ്രാദേശിക സമുദ്ര സഹകരണത്തിലും കൂട്ടായ സുരക്ഷയിലും ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തിയതായും ഇന്ത്യൻ നാവികസേന അറിയിച്ചു. ദൗത്യത്തിനിടെ മാലി, ഫുക്കറ്റ്, ജക്കാർത്ത, സിംഗപ്പുർ, യാങ്കൂൺ, ചറ്റോഗ്രാം, കൊളംബോ എന്നിവിടങ്ങളിൽ ഐഎൻഎസ് സുനൈന സന്ദർശനം നടത്തി. വിവിധ നാവിക പരിശീലനങ്ങൾ, സുരക്ഷാ ചർച്ചകൾ, സംയുക്ത പ്രവർത്തനങ്ങളും നടന്നു.

കടൽ കവർച്ച, അനധികൃത മത്സ്യബന്ധനം, ആയുധ - മയക്കുമരുന്ന് കടത്ത് തുടങ്ങിയ സമുദ്ര ഭീഷണികളെ നേരിടാനുള്ള മേഖലാ രാജ്യങ്ങളുടെ കൂട്ടായ ശേഷി വർധിപ്പിക്കുന്നതിൽ ഐഒഎസ് സാഗർ നിർണായക പങ്കുവഹിച്ചുവെന്നും നാവികസേന വ്യക്തമാക്കി.

National

ഇ​റാ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ത​ക​ർ​ത്ത സം​ഭ​വം; ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി നാ​വി​ക​സേ​ന

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ഐ​റി​സ് ദേ​ന അ​ന്ത​ര്‍​വാ​ഹി​നി ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ. ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നോ​ട് ചേ​ർ​ന്ന് യു​എ​സി​ന്‍റെ ആ​ണ​വ അ​ന്ത​ര്‍​വാ​ഹി​നി ടോ​ര്‍​പി​ഡ‍ോ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഐ​റി​സ് ദേ​ന ത​ക​ർ​ന്ന​ത്.

യു​എ​സ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്ന​താ​യാ​ണ് നാ​വി​ക​സേ​ന വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ശ്രീ​ല​ങ്ക​ൻ നേ​വി​യി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച ഉ​ട​നെ ഹെ​ലി​കോ​പ്ട​റു​ക​ളും ക​പ്പ​ലു​ക​ളും അ​യ​ച്ചി​രു​ന്നു​വെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ശ്രീ​ല​ങ്ക​ൻ സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നും ഇ​വ​ർ​ക്ക് വേ​ണ്ട മ​റ്റു സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യെ​ന്നും നാ​വി​ക​സേ​ന പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

കൊ​ച്ചി​യി​ൽ നി​ന്ന് ഐ​എ​ൻ​എ​സ് ഇ​ഷ്ക് കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​റ്റു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നാ​വി​ക​സേ​ന വാ​ർ​ത്ത​ക്കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

തീ​രം സു​ര​ക്ഷി​തം; ഡോ​ൾ​ഫി​ൻ ഹ​ണ്ട​ർ ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​ൽ

ചെ​​​​ന്നൈ: ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ക​​​​രു​​​​ത്ത് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് ഐ​​​​എ​​​​ൻ​​​​എ​​​​സ് അ​​​​ഞ്ജ​​​​ദീ​​​​പ് ജ​​​​ലം​​​​തൊ​​​​ട്ടു. അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി പ്ര​​​​തി​​​​രോ​​​​ധ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലാ​​​​യ അ​​​​ഞ്ജ​​​​ദീ​​​​പ് നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ ദി​​​​നേ​​​​ശ് കെ. ​​​​ത്രി​​​​പാ​​​​ഠി ചെ​​​​ന്നൈ തു​​​​റ​​​​മു​​​​ഖ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്തു.

എ​​​​ട്ട് ആ​​​​ന്‍റി-​​​​സ​​​​ബ്മ​​​​റൈ​​​​ൻ വാ​​​​ർ​​​​ഫെ​​​​യ​​​​ർ-​​​​ഷാ​​​​ലോ വാ​​​​ട്ട​​​​ർ ക്രാ​​​​ഫ്റ്റു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നാ​​​​മ​​​​ത്തേ​​​​താ​​​​ണി​​​​ത്. ക​​​​പ്പ​​​​ലി​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച, അ​​​​ത്യാ​​​​ധു​​​​നി​​​​ക ആ​​​​ന്‍റി-​​​​സ​​​​ബ്മ​​​​റൈ​​​​ൻ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ളു​​​​മു​​​​ണ്ട്. കൂ​​​​ടാ​​​​തെ ഭാ​​​​രം​​​​കു​​​​റ​​​​ഞ്ഞ ടോ​​​​ർ​​​​പ്പി​​​​ഡോ​​​​ക​​​​ളും എ​​​​എ​​​​സ്ഡ​​​​ബ്ല്യൂ റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ഗാ​​​​ർ​​​​ഡ​​​​ൻ റീ​​​​ച്ച് ഷി​​​​പ്പ്ബി​​​​ൽ​​​​ഡേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നീ​​​​യേ​​​​ഴ്‌​​​​സാ​​​​ണ് ക​​​​പ്പ​​​​ൽ നി​​​​ർ​​​​മി​​​​ച്ച​​​​ത്. ഡോ​​​​ൾ​​​​ഫി​​​​ൻ ഹ​​​​ണ്ട​​​​ർ എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​മു​​​​ള്ള ഈ ​​​​ക​​​​പ്പ​​​​ലി​​​​ന് 77 മീ​​​​റ്റ​​​​ർ നീ​​​​ള​​​​മാ​​​​ണു​​​​ള്ള​​​​ത്. തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ശ​​​​ത്രു അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണ് ക​​​​പ്പ​​​​ലി​​​​ന്‍റെ രൂ​​​​പ​​​​ക​​ല്പ​​​​ന.

Kerala

ഐ​എ​ൻ​എ​സ് സു​ദ​ർ​ശി​നി ലോ​ക​പ​ര്യ​ട​നം തു​ട​ങ്ങി

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന ക​​​​പ്പ​​​​ലാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ് സു​​​​ദ​​​​ർ​​​​ശി​​​​നി സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി (ലോ​​​​ക​​​​യാ​​​​ൻ 26) പു​​​​റ​​​​പ്പെ​​​​ട്ടു.

കൊ​​​​ച്ചി​​​​യി​​​​ലെ ദ​​​​ക്ഷി​​​​ണ നാ​​​​വി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്ത് ഫ്ലാ​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ക​​​​മാ​​​​ൻ​​​​ഡിം​​​​ഗ് ഇ​​​​ൻ ചീ​​​​ഫ് വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ സ​​​​മീ​​​​ർ സ​​​​ക്‌​​​​സേ​​​​ന ക​​​​പ്പ​​​​ലി​​​​ന്‍റെ ഫ്ലാ​​​​ഗ് ഓ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്ര​​​​യാ​​​​ത്രാ പൈ​​​​തൃ​​​​കം ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ദ​​​​ർ​​​​ശ​​​​നം ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ട്.

CAREER DEEPIKA

നേവിയിൽ 44 ഓഫീസർ

ഇ​ന്ത്യ​ൻ നേ​വി​യി​ൽ എ​ക്സി​ക്യു​ട്ടീ​വ് ആ​ൻ​ഡ് ടെ​ക്ന‌ി​ക്ക​ൽ ബ്രാ​ഞ്ചി​ലെ ഓ​ഫീ​സ​ർ തെ​ര​ഞ്ഞ​ടു​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്‌​ടു (ബി​ടെ​ക്) എ​ൻ​ട്രി സ്‌​കീം മു​ഖേ​ന​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ നി​യ​മ​ന​മാ​ണ്.

44 ഒ​ഴി​വു​ണ്ട്. ഇ​തി​ൽ ഏ​ഴ് ഒ​ഴി​വ് വ​നി​ത​ക​ൾ​ക്കാ​ണ്. 2025-ലെ ​ജെ​ഇ​ഇ മെ​യി​ൻ റാ​ങ്ക് ലി​സ്റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. 2026 ജൂ​ലാ​യി​ൽ ഏ​ഴി​മ​ല​യി​ലെ നാ​വി​ക അ​ക്കാ​ദ​മി​യി​ൽ കോ​ഴ്സ‌് ആ​രം​ഭി​ക്കും.

യോ​ഗ്യ​ത: പ്ല​സ്ടു‌/ ത​ത്തു​ല്യം.ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി ആ​കെ 70 ശ​ത​മാ​നം മാ​ർ​ക്കും ഇം​ഗ്ലീ​ഷി​ൽ 50 ശ​ത​മാ​ന​വും (പ​ത്താം​ക്ലാ​സ്/​പ​ന്ത്ര​ണ്ടാം ത​ലം) മാ​ർ​ക്കു​മു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ 2025-ലെ ​ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ എ​ഴു​തി​യ​വ​രാ​യി​രി​ക്ക​ണം.

പ്രാ​യം: അ​പേ​ക്ഷ​ക​ർ 2007 ജ​നു​വ​രി ര​ണ്ടി​നും 2009 ജൂ​ലാ​യ് ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം (ര​ണ്ട് തീ​യ​തി​ക​ളും ഉ​ൾ​പ്പെ​ടെ).

അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​രങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നും www.joinindiannavy.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

National

നാവികസേനയ്ക്ക് എംഎച്ച്-60 ആർ ഹെലികോപ്റ്ററുകൾ

ന്യൂ​​​ഡ​​​​​​ൽ​​​ഹി: നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി 7,995 കോ​​​ടി​​​രൂ​​​പ മു​​​ട​​​ക്കി അ​​​ത്യാ​​​ധു​​​നി​​​ക എം​​​എ​​​ച്ച്-60 ആ​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ന് ഇ​​​ന്ത്യ​​​യും യു​​​എ​​​സും ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ 24 സീ​​​ഹോ​​​ക്ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വ്യൂ​​​ഹ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യെ​​​ന്ന ദൗ​​​ത്യ​​​മാ​​​ണ് എം​​​എ​​​ച്ച്-60 ആ​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വ്യൂ​​​ഹ​​​ത്തി​​​ന്. അ​​​ഞ്ചു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ടാ​​​ണ് കൈ​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പ് 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണു ക​​​രാ​​​ർ. ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടു സം​​​ബ​​​ന്ധി​​​ച്ച് 2020 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളും ക​​​രാ​​​റി​​​ലൊ​​​പ്പി​​​ട്ട​​​ത്.

CAREER DEEPIKA

നേ​വി​യി​ൽ ഐ​ടി അ​വ​സ​രം

ഇ​ന്ത്യ​ൻ നേ​വി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ബ്രാ​ഞ്ചി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ നി​യ​മ​നം. 15 ഒ​ഴി​വ്. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. ഓ​ഗ​സ്റ്റ് 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2026 ജ​നു​വ​രി​യി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണു നി​യ​മ​നം.

യോ​ഗ്യ​ത: എം​എ​സ്‌​സി/​ബി​ഇ/​ബി​ടെ​ക്/​എം​ടെ​ക് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി./​കം​പ്യൂ​ട്ട​ർ എ​ൻ​ജി./​ഐ​ടി/​സോ​ഫ്റ്റ്‌​വേ​ർ സി​സ്റ്റം​സ്‌/​സൈ​ബ​ർ സെ​ക്യൂ​രി​റ്റി/​സി​സ്റ്റം അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗ്/​കം​പ്യൂ​ട്ട​ർ സി​സ്റ്റം​സ് ആ​ൻ​ഡ് നെ‌​റ്റ്‌​വ​ർ​ക്കിം​ഗ്/​ഡേ​റ്റ അ​ന​ലി​റ്റി​ക്‌​സ്/​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്).

അ​ല്ലെ​ങ്കി​ൽ എം​സി​എ, ബി​സി​എ/​ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി). യോ​ഗ്യ​ത​ക​ൾ 60% മാ​ർ​ക്കോ​ടെ നേ​ടി​യ​താ​ക​ണം. പ​ത്താം ക്ലാ​സ്/​പ്ല​സ് ടു​വി​ന് ഇം​ഗ്ലീ​ഷി​ന് 60% മാ​ർ​ക്ക് വേ​ണം.

പ്രാ​യം: 2001 ജ​നു​വ​രി 2നും 2006 ​ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​ർ. ശ​മ്പ​ളം: 56,100. www.joinindiannavy.gov.in

Latest News

Corehub Up