കൊച്ചി: കൊച്ചി കപ്പൽശാല തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിക്കുന്ന എട്ട് അന്തർവാഹിനി വേധ കപ്പലുകളിൽ രണ്ടാമത്തേതായ "മൾവൻ’ഇന്ത്യൻ നാവികസേനയ്ക്കു കൈമാറി.
80 മീറ്റർ നീളവും 1,100 ടൺ ഭാരവുമുള്ള കപ്പൽ വാട്ടർജെറ്റ് സാങ്കേതികവിദ്യയിലാണു പ്രവർത്തിക്കുന്നത്.
ടോർപ്പിഡോകൾ, മൾട്ടി ഫംഗ്ഷണൽ ആന്റി സബ്മറൈൻ റോക്കറ്റുകൾ എന്നിവ ഇതിലുണ്ട്. അത്യാധുനിക സോണാർ സിസ്റ്റം, റഡാറുകൾ, സെൻസറുകൾ, കടലിനടിയിലുള്ള നിരീക്ഷണം, കുറഞ്ഞ തീവ്രതയുള്ള സമുദ്രപ്രവർത്തനങ്ങൾ, മൈൻ വാർഫെയർ ദൗത്യങ്ങൾ എന്നിവയും മൾവന്റെ പ്രത്യേകതകളാണ്.
ഡെലിവറി പ്രോട്ടോകോൾ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ്. ഹരികൃഷ്ണൻ, മൾവൻ കമാൻഡിംഗ് ഓഫീസർ (ഡിസൈനേറ്റ്) കമാൻഡർ പ്രവീൺ കുമാർ തിവാരി, സിഎസ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, സിഎസ്എൽ ഡയറക്ടർ (ടെക്നിക്കൽ) രാജേഷ് ഗോപാലകൃഷ്ണൻ, കൊച്ചിയിലെ യുദ്ധക്കപ്പൽ പ്രൊഡക്ഷൻ സൂപ്രണ്ട് അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ സിഎസ്ഒ (ടെക്) കമ്മഡോർ ഡി. സെൻഗുപ്ത, ഐഒഎഫ്എസ്, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവ ദുരൈ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) വി.പി. ഷിറാസ്, ഇന്ത്യൻ നാവികസേനയുടെയും സിഎസ്എല്ലിന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള തീരദേശ പട്ടണത്തിന്റെ പേരാണു മൾവൻ. 2003 വരെ നാവികസേനയുടെ ഭാഗമായിരുന്ന ഐഎൻഎസ് മൾവൻ എന്ന മൈൻ സ്വീപ്പറിന്റെ സ്മരണ നിലനിർത്താൻ കൂടിയാണ് ഈ പേരു നൽകിയതെന്ന് അധികൃതർ പറഞ്ഞു.
കപ്പലിന് 80 മീറ്റർ നീളവും 1,100 ടൺ ഭാരവുമുണ്ട്.
സാങ്കേതികവിദ്യ
കപ്പൽ സഞ്ചരിക്കുന്നത് അത്യാധുനികമായ വാട്ടർ ജെറ്റ് സാങ്കേതികവിദ്യയിലാണ്.
ആയുധങ്ങൾ
ടോർപ്പിഡോകൾ, മൾട്ടി ഫംഗ്ഷണൽ ആന്റി സബ്മറൈൻ
റോക്കറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
നിരീക്ഷണം
അത്യന്താധുനികമായ സോണാർ സിസ്റ്റം (Sonar), റഡാറുകൾ, സെൻസറുകൾ എന്നിവയും കപ്പലിലുണ്ട് .
Tags : Malvan Indian Navy own Kochin shipyard warfare ships