ചെന്നൈ: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ച് ഐഎൻഎസ് അഞ്ജദീപ് ജലംതൊട്ടു. അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ അഞ്ജദീപ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ചെന്നൈ തുറമുഖത്ത് കമ്മീഷൻ ചെയ്തു.
എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്. കപ്പലിൽ തദ്ദേശീയമായി നിർമിച്ച, അത്യാധുനിക ആന്റി-സബ്മറൈൻ ആയുധങ്ങളും സെൻസറുകളുമുണ്ട്. കൂടാതെ ഭാരംകുറഞ്ഞ ടോർപ്പിഡോകളും എഎസ്ഡബ്ല്യൂ റോക്കറ്റുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് കപ്പൽ നിർമിച്ചത്. ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണുള്ളത്. തീരപ്രദേശത്തിനു സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കപ്പലിന്റെ രൂപകല്പന.
Tags : Extremely safe Dolphin Hunter Indian Ocean INS Anjadeep Indian Navy