മുണ്ടക്കയം: കാട്ടാനയെ കണ്ട് ഓടിയ എസ്റ്റേറ്റ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയന് (44) ആണ് പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെന്നാപ്പാറ ബി. ഡിവിഷനിൽ ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം നടന്നു പോകുന്നതിനിടെ റോഡിന്റെ വശത്ത് 100 മീറ്റർ അകലെയായി കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു.
ഇരുവരും ഓടി രക്ഷപ്പെടുന്നതിനിടെ വീണ് രജിയുടെ മൂക്കിനും കൈയിലും പരിക്കേറ്റു. ഉടൻ തന്നെ ആർആർടി സംഘം എത്തി നടപടികൾ സ്വീകരിച്ചു.