പ്രതീകാത്മക ചിത്രം
ഭാര്യ മദ്യപിച്ചെത്തിയതിനെത്തുടർന്നാണ് സംഭവം
മൂന്നാർ: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാർ കോളനി സ്വദേശിയായ സതീഷാണ് ഭാര്യയെ വെട്ടിയത്. മദ്യപിച്ച് വീട്ടിൽ എത്തിയ ഭാര്യയെ സതീഷ് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇവർ തമ്മിൽ നാളുകളായി അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഇവർ തമ്മിൽ കലഹം കുടുന്നതും പതിവായിരുന്നു.
സാരമായ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.