നെടുമങ്ങാട് : പുനലാൽ ഡെയിൽവ്യൂ കോളജ് ഓഫ് ഫാർമസി റിസർച്ച് സെന്ററിലെ ഫാർമക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "ഫാർമ കണക്ട്- 26' അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റ് ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു.
ഡെയിൽ വ്യൂ ചെയർപേഴ്സൺ ഡോ. ഡീനാ ദാസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ഷിജികുമാർ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. സി.വി. ജയചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. മലേഷ്യ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഹനിഷ് സിംഗ്, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ഡോ. ശ്രീജിത്ത് പരമേശ്വരൻ പണിക്കർ, ഡോ. സച്ചിൻ ഷേണായ്, ഡോ. കെ.ആർ. ചന്ദ്രൻമോഹൻ നായർ, പ്രഫ. ജി. മോഹൻ ദാസ് നായർ എന്നിവർ ക്ലാസെടുത്തു.