കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തിയ വിമന്‍ എംപവര്‍മെന്റ് കോണ്‍ഗ്രസിനോടനുബന്ധിച്ചു സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറി
കുട്ടിക്കാനം: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിമന്‍ എംപവര്‍മെന്റ് കോണ്‍ഗ്രസിനോടനുബന്ധിച്ച് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.
തെരഞ്ഞെടുത്ത 72 പ്രബന്ധങ്ങളുടെ അവതരണവും നടന്നു.
മരിയന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അജിമോന് ജോര്‍ജ് പ്ലീനറി സെഷന് ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. ബി ശ്രീജിത്ത് മോഡറേറ്ററായിരുന്നു. സ്റ്റേറ്റ് ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, യുഎസിലെ സ്റ്റോറി ബി കമ്പനിയുടെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് അമാന്‍ഡ ആറോന്‍സണ്‍, കൊളംബോ സര്‍വകലാശാലയിലെ ടി.കെ. രസിക സമന്‍മാലെ, നേപ്പാള്‍ കാദംബരി മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രദിപ്ത, ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഡോ. ശ്രീസൂര്യ തിരുവോത്ത് എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ജോബി സിറിയക്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പി.എസ്. പ്രദീപ് കുമാര്‍, എസ്. ശാരിക എന്നിവര്‍ പ്രസംഗിച്ചു.
പ്രബന്ധാവതരണ മത്സരത്തില്‍ പ്രിനു ജോസ്, രവി പ്രസാദ് വര്‍മ, മിന്‍ഡ മറിയം വര്‍ഗീസ്, ഡോ. ഐന്സ്റ്റീന് എഡ്വേര്‍ഡ് ബി., മുബ്ഷിറ കെ., അനിതാമോള്‍ ബാബു, ജോബി ബാബു, സ്റ്റെഫിന് ജേക്കബ്, ജിസ വി.ടി., രവി പ്രസാദ്, ജിയ മറിയം, റുസ്ന എം., ഫെബി ഡി.എ. എന്നിവര്‍ വിജയികളായി. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ 92 പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.