കുട്ടിക്കാനം: മരിയന്‍ കോളജിലെ മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിതിയിലേക്കുള്ള ബിസിനസ് പരിവര്‍ത്തനം എന്ന വിഷയത്തില്‍ അഞ്ചിനും ആറിനും അന്തര്‍ദേശീയ സെമിനാര്‍ നടത്തും.
അഞ്ചിന് രാവിലെ 9.30നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ഐസിഎസ്എസ്ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മല്ലിക ശങ്കര്‍ വിശിഷ്ടാതിഥിയായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭാരതീയ ജ്ഞാന പരമ്പര മാസ്റ്റര്‍ ട്രെയിനര്‍ ഡോ. ഭരത്ദാസ് മുഖ്യ പ്രഭാഷണം നടത്തും.
മലേഷ്യന്‍ യൂണിവേഴ്സിറ്റി സീനിയര്‍ ലക്ചറര്‍ ഡോ. ഓയിക്കോക്ക് ലോങ് പ്രഭാഷണം നടത്തും. കോളജ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. ടി.വി. മുരളി വല്ലഭന്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. കെ.എസ്.ഷൈജു, കോണ്‍ഫറന്‍സ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോഷിജ എന്നിവര്‍ പ്രസംഗിക്കും.
19 രാജ്യങ്ങളില്‍ നിന്നായി 51 വിദേശീയര്‍ ഉള്‍പ്പടെ 179 പ്രതിനിധികള്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.