ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം 30ന് പമ്പാനദിയില്‍ നടക്കും. 1.30ന് ജലഘോഷയാത്രയും മൂന്നു മുതല്‍ മത്സര വള്ളംകളിയും ആരംഭിക്കും. മത്സര വള്ളം കളിക്കും ജല ഘോഷയാത്രയ്ക്കുമുള്ള പള്ളിയോടങ്ങളുടെബാച്ചുകള് നിശ്ചയിച്ചു. 51 പള്ളിയോടങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. എ, ബി ബാച്ചുകള്‍ക്ക് പ്രത്യേകമായ ഗ്രൂപ്പാണ്. നാല് പള്ളിയോടങ്ങള്വരെ ഓരോ ഗ്രൂപ്പിലുണ്ടാകും.
പള്ളിയോട സേവാസംഘത്തിന്റെ ചുമതലയില്‍ വഴിപാട് വള്ളസദ്യകള്‍ പുരോഗമിക്കുകയാണ്. 545 വഴിപാട് വള്ളസദ്യകള്‍ ഇതേവരെ ബുക്ക് ചെയ്തു. കെഎസ്ആര്‍ടിസി 240ട്രിപ്പുകളില്‍ ആയി 10,000 പേര് സദ്യയില്‍ പങ്കെടുത്തു.
സ്പെഷ്യല്‍ പാസ് സദ്യ 8000 പേര് പങ്കെടുത്തു. സെപ്റ്റംബര്‍ 16 വരെ സീറ്റുകള്‍ മുഴുവനായി ഓണ്‍ലൈനും ഓഫ് ലൈനും ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്കിംഗ് പൂര്‍ണമായി നിര്‍ത്തി. 20000 പേര് ഈ സീസണില്‍ പങ്കെടുക്കും എന്ന് പ്രസിഡന്റ് കെ.വി. സാംബദേവന്‍ അറിയിച്ചു. ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ നാലിന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കര്‍ ഉദ്ഘാടനം ചെയ്യും.
26 നാണ് തിരുവോണത്തോണി വരവ്.