x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പി​ല​ര​യ​ൻ ജ​ലോ​ത്സ​വം : ഗ​രു​ഡ​ൻ ജേ​താ​വ്


Published: November 18, 2025 05:33 AM IST | Updated: November 18, 2025 05:33 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ​യി​ൽ ന​ട​ന്ന ചെ​മ്പി​ല​ര​യ​ൻ ജ​ലോ​ത്സ​വ​ത്തി​ൽ വൈ​ക്കം കാ​പ്ര ചെ​മ്പില​ര​യ​ൻ ട്രോ​ഫി ഗ​രു​ഡ​ൻ പൊ​രു​തി ​നേ​ടി.

മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഓ​ള​പ്പ​ര​പ്പി​നെ ആ​വേ​ശ​ത്താ​ൽ ത്ര​സി​പ്പി​ച്ച​ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് വി​ഭാ​ഗം മ​ത്സ​ര​ത്തി​ലാ​ണ് കെ.​ആ​ർ.​ ര​തീ​ഷ് ക്യാ​പ്റ്റ​നാ​യ ടി​ബി​സി കൊ​ച്ചി​ൻ ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഗ​രു​ഡ​ൻ ജേ​താ​വാ​യ​ത്.​ വി.​എ .ജീ​പ്സ​ൻ ക്യാ​പ്റ്റ​നാ​യ ജ​ല​കാ​യി​ക സ​മി​തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ഗോ​തു​രു​ത്ത് പു​ത്ര​ൻ ര​ണ്ടാം സ്ഥാ​ന​വും സു​ബി​ൻ​ പ​ച്ച ക്യാ​പ്റ്റനാ​യ തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ തു​രു​ത്തി​പ്പു​റം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


വ​നി​താ വി​ഭാ​ഗ​ത്തി​ൽ വി​നി​ത ​ഷാ​ജി കാ​ട്ടി​ക്കു​ന്ന് ക്യാ​പ്റ്റ​നാ​യ നി​ത്യ​സ​ഹാ​യ​മാ​ത ഒ​ന്നാം സ്ഥാ​ന​വും സു​നി​ കൃ​ഷ്ണ​കു​മാ​ർ ചെ​മ്പ് ക്യാ​പ്‌​റ്റനാ​യ വൈ​ക്ക​ത്ത​പ്പ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചെ​മ്പ് പ​ഞ്ചാ​യ​ത്തും ചെ​മ്പി​ല​ര​യ​ൻ ബോ​ട്ട് ക്ല​ബ്ബും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ‌


വ​ള്ളം​ക​ളി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ​സു​ക​ന്യ സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​പ്ര ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ക​ണ്ണ​ൻ, ജ​ലോ​ത്സ​വക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ. ര​മേ​ശ​ൻ, കെ.​ജെ.​ പോ​ൾ ചു​മ്മാ​രു​പ​റ​മ്പി​ൽ, എ​സ്.​ഡി.​ സു​രേ​ഷ് ബാബു, കു​മ്മ​നം​ അ​ഷ്റ​ഫ്, പി.​എ​സ്. പു​ഷ്പ​മ​ണി, കെ.​എ​സ്.​ ര​ത്നാ​ക​ര​ൻ, എം.​എ.​ അ​ബ്ദു​ൾ ജ​ലീ​ൽ, പി.​എ.​ രാ​ജ​പ്പ​ൻ, എം.​കെ.​ ശീ​മോ​ൻ, ജ​സീ​ല​ ന​വാ​സ്, നി​ഷ വി​ജു, ല​ത ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : local nattuvishesham Jalotsavam

Recent News

Corehub Up