x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം 30ന്; 51 ​പ​ള്ളി​യോ​ട​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും

വെബ് ഡെസ്ക്
Published: August 18, 2026 12:31 AM IST | Updated: August 18, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

ആ​റ​ന്മു​ള: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം 30ന് ​പ​മ്പാ​ന​ദി​യി​ല്‍ ന​ട​ക്കും. 1.30ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യും മൂ​ന്നു മു​ത​ല്‍ മ​ത്സ​ര വ​ള്ളം​ക​ളി​യും ആ​രം​ഭി​ക്കും. മ​ത്സ​ര വ​ള്ളം ക​ളി​ക്കും ജ​ല ഘോ​ഷ​യാ​ത്ര​യ്ക്കു​മു​ള്ള പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​ബാ​ച്ചു​ക​ള്‍ നി​ശ്ച​യി​ച്ചു. 51 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ, ​ബി ബാ​ച്ചു​ക​ള്‍​ക്ക് പ്ര​ത്യേ​ക​മാ​യ ഗ്രൂ​പ്പാ​ണ്. നാ​ല് പ​ള്ളി​യോ​ട​ങ്ങ​ള്‍​വ​രെ ഓ​രോ ഗ്രൂ​പ്പി​ലു​ണ്ടാ​കും.

പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 545 വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ ഇ​തേ​വ​രെ ബു​ക്ക് ചെ​യ്തു. കെ​എ​സ്ആ​ര്‍​ടി​സി 240ട്രി​പ്പു​ക​ളി​ല്‍ ആ​യി 10,000 പേ​ര്‍ സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ത്തു.
സ്‌​പെ​ഷ്യ​ല്‍ പാ​സ് സ​ദ്യ 8000 പേ​ര്‍ പ​ങ്കെ​ടു​ത്തു. സെ​പ്റ്റം​ബ​ര്‍ 16 വ​രെ സീ​റ്റു​ക​ള്‍ മു​ഴു​വ​നാ​യി ഓ​ണ്‍​ലൈ​നും ഓ​ഫ് ലൈ​നും ബു​ക്ക് ചെ​യ്തുക​ഴി​ഞ്ഞു. ബു​ക്കിം​ഗ് പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി. 20000 പേ​ര്‍ ഈ ​സീ​സ​ണി​ല്‍ പ​ങ്കെ​ടു​ക്കും എ​ന്ന് പ്ര​സി​ഡ​ന്റ് കെ.​വി. സാം​ബ​ദേ​വ​ന്‍ അ​റി​യി​ച്ചു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ർലേ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

26 നാ​ണ് തി​രു​വോ​ണ​ത്തോ​ണി വ​ര​വ്.

Tags : Nattuvishesham Aranmula Uthrittathi Jalotsavam

Recent News

Corehub Up