Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണ്. രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുത്. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്.
പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ ഇനി പാർട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പോലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും കെ. മുരളീധരന് പറഞ്ഞു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന് വ്യക്തമാക്കി.
മുകേഷിനെപ്പോലെ ഒരു എംഎല്‍എ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം.
അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണം.- കെ. മുരളീധരന് പറഞ്ഞു.
Kerala
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാട്ടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും.
തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ആറുമാസമായി ബിജെപി നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്. കേരളം ഇന്ന് നേരിടുന്ന വികസന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം മുന്നോട്ട് വച്ചാണ് എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് ലഭിക്കാത്തതിനു കാരണം എൽഡിഎഫ്- യുഡിഎഫ് മുന്നണികളാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Kerala
പിറവം: സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടാണ് പിഎം ശ്രീയിൽ ഒപ്പുവച്ചതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ.
സിപിഎമ്മിനെതിരേ പുറത്തുവന്നുകൊണ്ടിരിക്കുന്ന പലതിൽനിന്നും രക്ഷപെടുന്നതിനായാണ് ഘടകകക്ഷികളുടെ എതിർപ്പ് മറികടന്ന് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.