x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​'പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ പ​രി​സ​ര​ത്ത് പോ​ലും പോ​യി​ട്ടി​ല്ല, എ​ല്ലാം മു​ഖ്യ​മ​ന്ത്രി-​സ്പീ​ക്ക​ര്‍ തി​ര​ക്ക​ഥ': കെ. ​മു​രളീ​ധ​ര​ൻ


Published: February 26, 2026 12:24 PM IST | Updated: February 26, 2026 12:24 PM IST

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യമ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ പ​രി​സ​ര​ത്ത് പോ​ലും പോ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രേ ക​യ​ര്‍​ത്തുക​യ​റി അ​വ​രെ അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് മ​ന്ത്രി​യാ​ണ്. പോ​ലീ​സാ​ണ് മ​ന്ത്രി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ന്ന ഒ​രു ദൃ​ശ്യ​വു​മി​ല്ല. ഒ​ന്നാം പ്ലാ​റ്റ്‌ഫോ​മി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​വി​ടെ നി​ന്നു മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മ​ന്ത്രി വ​രു​ന്ന​തുവ​രെ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​നെ ക​ണ്ട ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ ക​ഴു​ത്ത് ഉ​ളു​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മി​ച്ചു​വെ​ന്ന ക​ഥ മ​ന്ത്രി പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍-​സ്പീ​ക്ക​ര്‍ ഷം​സീ​ര്‍ തി​ര​ക്ക​ഥ​യാ​ണ് ഇ​തി​നു പി​ന്നി​ലുള്ള​തെന്നും മുരളീധരൻ പറഞ്ഞു.

Tags : Chief Minister Speaker Screenplay K. Muralidharan Veena George

Recent News

Corehub Up