Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.c.Venugopal

പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യ​ണം; അ​ടൂ​ർ പ്ര​കാ​ശി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ത് താ​നു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. എ​ന്ത് വി​ഷ​യ​മു​ണ്ടാ​യാ​ലും ത​ന്നെ പ്ര​തി​യാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്

എ​ന്നാ​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്ര​മാ​ണ് പ​റ​യേ​ണ്ട​ത്. അ​തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നേ​താ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാം. ത​ന്‍റെ ശൈ​ലി അ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ നാ​ലു​മാ​സ​വും സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ് താ​ൻ നി​ന്ന​തെ​ന്നും കെ.​സി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​രും ക​ഴി​വു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി നേ​താ​ക്ക​ന്മാ​രു​ണ്ട്. അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ പെ​ട്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. എ​ന്തി​നാ​ണ് വീ​ണ്ടും വീ​ണ്ടും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 2029-ൽ ​രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കു​ന്ന സി​സ്റ്റ​ത്തെ മാ​റ്റി അ​വി​ടെ ഒ​രു പു​തി​യ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണം.

അ​തി​നു​ള്ള ജോ​ലി ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള ഒ​രേ​യൊ​രു ചി​ന്ത. ഇ​തി​നാ​യി എ​ന്ത് ത്യാ​ഗം സ​ഹി​ക്കാ​നും ത​യാ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് താ​നെ​ന്നും മ​റ്റു​ള്ള​വ​രും അ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദേ​ഹം പ​റ​ഞ്ഞു.

Kerala

ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു! കെസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്‍റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. 

പലതലങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷം ഇന്നു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റുമാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.

Kerala

കെ.​സിക്ക് പി​ന്തു​ണ ന​ല്‍​കി​യ​തി​ല്‍ എം​എ​ൽ​എ​യ്ക്കുനേ​രേ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ലി​ന് പി​ന്തു​ണ ന​ല്‍​കി​യ​തി​ല്‍ കോ​ൺ​ഗ്ര​സ് നി​യു​ക്ത എം​എ​ൽ​എ​യ്ക്കുനേ​രേ പ​ര​സ്യപ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ. നാ​ദാ​പു​രം എം​എ​ൽ​എ കെ.​എം. അ​ഭി​ജി​ത്തി​നെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.​

നാ​ദാ​പു​ര​ത്തെ സ്വ​കാ​ര്യ പ​രി​പാ​ടി​യി​ലാ​ണ് എ​തി​ർ​പ്പ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ഭി​ജി​ത് അ​റി​യി​ച്ചു.

മു​കു​ൾ വാ​സി​നി​കി​ന്‍റെ ഫോ​ട്ടോ​യി​ൽ ത​ന്‍റെ പേ​രും എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും ആ ​എ​ഐ ചി​ത്രം ശ​രി​യ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ഭി​ജി​ത് പ​റ​ഞ്ഞു. 15 മിനി​ട്ടുനേ​ര​ത്തെ സം​സാ​ര​ത്തി​ന്‍റെ 15 സെ​ക്ക​ന്‍​ഡ് മാ​ത്ര​മാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ഭി​ജി​ത് പ​റ​ഞ്ഞു.

Kerala

കോ​ൺ​ഗ്ര​സി​ൽ പു​തി​യ സ​മ​വാ​ക്യം; കെ.​സി-​കെ.​എ​സ് ഗ്രൂ​പ്പു​ക​ൾ ഒ​ന്നി​ക്കു​ന്നു

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ കെ.​സു​ധാ​ക​ര​ന്‍റെ​യും കെ.​സി.​വേ​ണു​ഗോ​പി​ലി​ന്‍റെ​യും ഗ്രൂ​പ്പു​ക​ൾ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. ക​ണ്ണൂ​രി​ലെ കെ.​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ഒ​ത്തു​കൂ​ടി​യ​ത്.

കൂ​ടാ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എ​ൽ. ജി. ​ദ​യാ​ന​ന്ദ്, ഡി​സി​സി സെ​ക്ര​ട്ട​റി വി. ​ആ​ർ. പ്ര​സാ​ദ്, എ​ന്നി​വ​രാ​ണ് കെ. ​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വ്യ​ക്തി​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ത്തി​യ​വ​രെ​ല്ലാം കെ.​എ​സ് പ​ക്ഷ​ക്കാ​രാ​ണ്.

കെ. ​മു​ര​ളീ​ധ​ര​ൻ, കെ.​സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ണൂ​രി​ലെ ഗ്രൂ​പ്പ് യോ​ഗം. മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി​ളി​പ്പി​ച്ച​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​പ്പോ​ര്; കെ.​സി​യെ ത​ള്ളാ​തെ സ​ന്ദീ​പ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ ത​ള്ളാ​തെ സ​ന്ദീ​പ് വാ​ര്യ​ർ. മു​കു​ൾ വാ​സ്നി​ക്കി​ന്‍റെ കൈ​യി​ലു​ള്ള പ​ട്ടി​ക​യു​ടെ ചി​ത്രം പു​റ​ത്തു വ​ന്ന​ത് ക​ണ്ടി​ട്ടി​ല്ല. ആ​രെ​യാ​ണ് പി​ന്തു​ണ​ച്ച​തെ​ന്ന് പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ പ​റ​ഞ്ഞു.

മു​കു​ൾ വാ​സ്നി​ക്കി​ന്‍റെ കൈ​യി​ലു​ള്ള പ​ട്ടി​ക​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​നാ​ണ് സ​ന്ദീ​പ് വാ​ര്യ​രു​ടെ പി​ന്തു​ണ. ഇ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. എം​എ​ൽ​എ​മാ​രോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള സ​മ​യ​ത്താ​ണ് കോ​ൺ​ഗ്ര​സി​ൽ വ​ന്ന​ത്. ഒ​രു​പ​ക്ഷെ മാ​റ്റി​നി​ർ​ത്ത​മാ​യി​രു​ന്ന എ​ന്നെ ചേ​ർ​ത്ത് നി​ർ​ത്തി​യ​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യാ​ണ്. മു​സ്‌​ലിം ലീ​ഗി​നോ​ടും പാ​ണ​ക്കാ​ട് കു​ടും​ബ​ത്തോ​ടും തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണം; രാ​ജ്യ​വ്യാ​പ​ക പ്ര​ചാ​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ. വ​നി​താ സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച​ത് ബി​ജെ​പി​യാ​ണ്. 543 അം​ഗ സ​ഭ​യി​ൽ മൂ​ന്നി​ൽ ഒ​ന്ന് സം​വ​ര​ണം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

വ​നി​ത​ക​ളു​ടെ പേ​രി​ൽ ബി​ൽ കൊ​ണ്ടു​വ​ന്ന് പാ​സാ​ക്കാം എ​ന്നാ​ണ് ബി​ജെ​പി ക​രു​തി​യ​ത്. ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. അ​ത് പൊ​ളി​ഞ്ഞ​തി​ലു​ള്ള നി​രാ​ശ ബി​ജെ​പി​ക്കു​ണ്ടെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പിയും.

വ​നി​താ സം​വ​ര​ണ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ സ്ത്രീ​ക​ൾ തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ബി​ൽ പാ​സാ​ക്കാ​ൻ ഇ​നി​യും ശ്ര​മം ന​ട​ത്തു​മെ​ന്നും അവർ പ​റ​ഞ്ഞു.

Kerala

അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​ട്ട​വ​രെ ജ​ന​കീ​യ കോ​ട​തി ശി​ക്ഷി​ക്കു​ന്ന ദി​വ​സ​മാ​ണി​ന്ന്: കെ.​സി.​വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​ട്ട​വ​രെ​യും ജ​ന​ങ്ങ​ളെ പ്ര​ള​യ​ത്തി​ൽ മു​ക്കി​ക്കൊ​ന്ന​വ​രെ​യും ജ​ന​കീ​യ കോ​ട​തി ശി​ക്ഷി​ക്കു​ന്ന ദി​വ​സ​മാ​ണി​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. കേ​ര​ളം ഭ​രി​ക്കാ​ൻ ഞാ​ന​ല്ലാ​തെ മ​റ്റാ​രു​ണ്ട് എ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​നെ​തി​രെ കേ​ര​ളം ഇ​ന്നു വി​ധി​യെ​ഴു​തും.

പ​ത്തു​വ​ർ​ഷം സ​ഹി​ച്ചു. ഇ​നി അ​ഞ്ചു​വ​ർ​ഷം കൂ​ടി സ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് ജ​നം തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തെ പ​ണം കൊ​ടു​ത്തു വാ​ങ്ങാ​മെ​ന്നു ബി​ജെ​പി ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള തി​രി​ച്ച​ടി​യും ജ​നം ന​ൽ​കും. രാ​വി​ലെ മു​ത​ലു​ള്ള ക​ന​ത്ത പോ​ളിം​ഗ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം അ​ല​യ​ടി​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.

കേ​ര​ള​ത്തെ ദു​രി​ത​ത്തി​ൽ മു​ക്കി​യ പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​യി​രു​ന്നു​വെ​ന്ന് ഒ​രു മ​ന്ത്രി ത​ന്നെ തു​റ​ന്നു പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ശ​ബ്ദ‌​രേ​ഖ വ്യാ​ജ​മാ​ണെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​ത്ത​ത് എ​ന്താ​ണ്. സി​പി​എ​മ്മി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ എ​ന്നും ശ​ബ്‌​ദ​മു​യ​ർ​ത്തി​യി​രു​ന്ന​ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​യി​രു​ന്നു.

വി.​എ​സി​ന്‍റെ അ​ഭാ​വ​ത്തി​ലാ​ണ് ജി.​സു​ധാ​ക​ര​ൻ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു വ​ന്ന​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വി.​എ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ജി.​സു​ധാ​ക​ര​നു വോ​ട്ടു ചെ​യ്യു​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് നെ​യ്യാ​റ്റി​ൻ​ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഓ​ർ​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു കെ.​സി​യു​ടെ മ​റു​പ​ടി.

Kerala

സി​പി​എം മ​തേ​ത​ര കേ​ര​ള​ത്തി​ന് അ​പ​മാ​നം: കെ.​സി.​വേ​ണു​ഗോ​പാ​ല്‍

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫാ​ത്തി​മ ത​ഹ്ലി​യാ​യ്ക്കെ​തി​രെ സി​പി​എം വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. ഫാ​ത്തി​മ ത​ഹ്ലി​യ​യ്ക്കെ​തി​രെ സി​പി​എം ന​ട​ത്തു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​മാ​ണ്.

പ​രാ​ജ​യ ഭീ​തി ബാ​ധി​ച്ച സി​പി​എം തീ​വ്ര വ​ര്‍​ഗീ​യ സം​ഘ​ട​ന​ക​ളെ​പ്പോ​ലും നാ​ണി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഷാ​ഫി പ​റ​മ്പി​ലി​ന് എ​തി​രെ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച് മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ മ​റ്റൊ​രു പ​തി​പ്പാ​ണി​ത്.

പ​ച്ച​യ്ക്ക് വ​ര്‍​ഗീ​യ​ത പ​റ​ഞ്ഞും ജ​ന​ങ്ങ​ളി​ല്‍ വി​ദ്വേ​ഷ​വും വ​ള​ര്‍​ത്തി​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കാ​മെ​ന്ന അ​പ​ക​ട​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മി​ന്‍റേ​ത്. മ​ത വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി ചു​ടു​ചോ​റ് വാ​രു​ന്ന​തി​ന് തു​ല്യ​മാ​ണ്.

സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫും നേ​രി​ടു​ന്ന ആ​ശ​യ ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്തി​ന്‍റെ​യും തെ​ളി​വാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണ് സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

26 ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ ഇ​ട​ത് ദു​ർ​ഭ​ര​ണം അ​വ​സാ​നി​ക്കും: കെ.​സി.​വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. 26 ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ ഇ​ട​ത് ദു​ർ​ഭ​ര​ണം അ​വ​സാ​നി​ക്കും. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. സി​പി​എം വി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല. അ​മ്പ​ല​പ്പു​ഴ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും.

ക​ണ്ണൂ​രി​ലെ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി​യ കെ. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കോൺഗ്രസിന് കൈകൊടുത്ത് പ്രേംകുമാർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി.

പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പ്രേം​കു​മാ​റി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കി. തി​ങ്ക​ളാ​ഴ്ച കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. താ​ൻ കോ​ള​ജി​ൽ പ​ഠി​ച്ച​പ്പോ​ൾ കെ​എ​സ്‌​യു​ക്കാ​ര​നാ​യി​രു​ന്നു.

ത​ന്‍റെ പി​താ​വ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ​യും സി​പി​എ​മ്മി​നെ​യും വി​മ​ർ​ശി​ച്ച് പ്രേം​കു​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്രേം​കു​മാ​റി​നെ ബ​ന്ധ​പ്പെ​ട്ട​ത്.

യാ​ത്ര​യ​യ​പ്പി​നു​ള്ള സ​മ​യം പോ​ലും ന​ല്‍​കാ​തെ​യാ​ണ് ത​ന്നെ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​ത്. സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച ക​വി സ​ച്ചി​ദാ​ന​ന്ദ​നെ സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കാ​ക്ക​ത്ത​ത് ഇ​ര​ട്ട നീ​തി​യാ​ണെ​ന്നും പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

സി​പി​എം നേ​താ​വും കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യു​മാ​യ ഐ​ഷ പോ​റ്റി അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു. സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന പി.​കെ.​ശ​ശി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി : കെ.​സി.​വേ​ണു​ഗോ​പാ​ൽ

കോ​ട്ട​യം: നാ​ടി​നെ ല​ജ്ജി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യെ വെ​ള്ള പൂ​ശാ​നാ​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ആ ​സം​ഗ​മം ത​ന്നെ വ​ൻ​കൊ​ള്ള​യാ​യി മാ​റി. ഇ​തെ​ല്ലാം ഹൈ​ക്കോ​ട​തി അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​മ്പ​ലം ന​ട​ത്തി​പ്പി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ ന​ട​ത്തു​ന്ന കൊ​ള്ള നി​യ​ന്ത്രി​ക്കാ​ൻ ഇ​വി​ടെ ഒ​രു സ​ർ​ക്കാ​രി​ല്ല. അ​വ​രെ പ്രോ​ത്സി​ഹി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ ഭ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ ക​ണ്ണ് സ​മ്പ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: കെ.സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന ത​നി വ​ർ​ഗീ​യ​ത വി​ള​മ്പു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

അ​ത് എ.​കെ. ബാ​ല​നെ കൊ​ണ്ട് പ​റ​യി​ച്ച​താ​ണെ​ന്നും കു​രു​ട​ൻ ആ​ന​യെ ക​ണ്ട​ത് പോ​ലെ​യാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ സ്ഥി​തി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ അ​തി​ന്‍റെ കാ​ര​ണം ഉ​ൾ​ക്കൊ​ള്ള​ണം. എ​ൽ​ഡി​എ​ഫ് കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വ​മി​പ്പി​ക്കു​ന്നു. ക്ഷ​മ പ​റ​ഞ്ഞ​ത് കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത​യാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​യു​ടെ വ്യാ​പ്തി കൂ​ടു​ക​യാ​ണ്. പ​ദ്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ പാ​ർ​ട്ടി ഇ​പ്പോ​ഴും ത​യാ​റ​ല്ല. എ​സ്ഐ​റ്റി​ക്ക്മേ​ൽ തു​ട​ക്കം മു​ത​ലേ സ​മ്മ​ർ​ദ്ദ​മു​ണ്ട്. എ​സ്ഐ​റ്റി കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ട് കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള വേ​റൊ​രു ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഓ​രോ ദി​വ​സ​വും വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ൻ​എ​ച്ച് 66-ൽ ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​യം​കു​ളം, ഓ​ച്ചി​റ, പാ​യി​ൽ കു​ള​ങ്ങ​ര തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പി​ല്ല​ർ സ്ട്ര​ക്ച​ർ ആ​ക്കേ​ണ്ടി വ​ന്നാ​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ര​ന്ത​ര​മാ​യി വീ​ഴ്ച സം​ഭ​വി​ക്കു​ന്നു. അ​തെ​ല്ലാം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ സ്റ്റാ​ഫ് ഇ​ല്ല, മ​രു​ന്ന് ഇ​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല.

കേ​ര​ള​ത്തി​ലെ ചി​കി​ത്സ പി​ഴ​വു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും ചി​കി​ത്സ പി​ഴ​വ് ഉ​ണ്ടെ​ന്ന് ഇ​ന്നേ വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കു​റ്റം മ​റ​ച്ചു വ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ന​മ്പ​ർ​വ​ൺ ആ​ണെ​ന്ന് പ​റ​ച്ചി​ൽ മാ​ത്ര​മാ​ണ്.

ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ സ​ഹാ​യ​ത്തോ​ടെ മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ഷി​പ്പ് നേ​ടാ​ൻ സി​പി​എം പ​ര​സ്യ​മാ​യി ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മ​ത്സ​രി​ക്കും, ജ​യി​ക്കും. അ​തി​നു​ശേ​ഷം മാ​ത്രം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

ച​ങ്ങ​ല​യ്ക്ക് ഭ്രാ​ന്ത് പി​ടി​ച്ചു, പോ​ലീ​സ് ന​ട​പ​ടി ഇ​ര​ട്ട​ത്താ​പ്പ്: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എ​ന്‍ സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

കേ​ര​ള പോ​ലീ​സ് കാ​ണി​ച്ച​ത് കാ​ട്ടു​നീ​തി​യാ​ണെ​ന്നും പോ​ലീ​സ് ന​ട​പ​ടി ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ച​ങ്ങ​ല​യ്ക്ക് ഭ്രാ​ന്ത് പി​ടി​ച്ച സ്ഥി​തി​യാ​ണ്. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ആ​കെ പ​രി​ര​ക്ഷ ഉ​ള്ള​ത് പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ്. ഒ​രാ​ള്‍​ക്കും വി​മ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രാ​ളാ​യി​ട്ട് അ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല.

ഈ ​ഒ​രു കേ​സി​ല്‍ അ​ദ്ദേ​ഹ​ത്തിന്‍റെ വീ​ട് വ​ള​ഞ്ഞാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത രീ​തി ക​ണ്ടാ​ല്‍ വീ​ട് വ​ള​ഞ്ഞി​ട്ട് കൊ​ല​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന പോ​ലെ ഉ​ണ്ട്. എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?.

ഇ​ത്ത​ര​മൊ​രു കാ​ട്ടാ​ള​ത്ത സം​സ്‌​കാ​രം എ​വി​ടെ നി​ന്നാ​ണ് കി​ട്ടി​യ​ത്. ഏ​ത് ക​മ്മ്യൂ​ണി​സ്റ്റ് ശൈ​ലി​യാ​ണി​ത്?. ഇ​വി​ടെ ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത് ഷാ​യും ന​ട​ത്തു​ന്ന അ​തേ കാ​ര്‍​ബ​ണ്‍ പ​തി​പ്പാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്.

ശ​ബ​രി​മ​ല കേ​സി​ല്‍ ഡി ​മ​ണി ഒ​ളി​വി​ല്‍ പോ​യി​ട്ട് കു​റെ​നാ​ളാ​യ​ല്ലോ, പി​ടി​ക്കാ​ന്‍ പ​റ്റി​യോ?. സ​ത്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ വി​രോ​ധം തീ​ര്‍​ക്കാ​ന്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. നി​യ​മ​ത്തി​ന് എ​തി​രാ​ണെ​ങ്കി​ല്‍ ആ​രും എ​തി​ര് പ​റ​യി​ല്ല. എ​ഐ ഫോ​ട്ടോ ആ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മ​ല്ലേ​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

 

Kerala

ക്രി​സ്മ​സ് ദി​ന​ങ്ങ​ളി​ല്‍ പോ​ലും ക്രൈ​സ്ത​വ​ർ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു: കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. യു​പി​യി​ൽ ക്രി​സ്മ​സി​ന് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യി​ല്ല.

അ​ന്നേ ദി​വ​സം മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു വ​ഴി ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്കി.

മോ​ദി ഭ​ര​ണ​ത്തി​ല്‍ രാ​ജ്യം സ​ങ്കു​ചി​ത ചി​ന്താ​ഗ​തി​ക​ളി​ലേ​ക്ക് ചു​രു​ങ്ങി.​ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി​മാ​റി​യെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

 

 

Kerala

പോ​റ്റി​യെ കേ​റ്റി​യേ; ഗാ​ന​ര​ച​യി​താ​വിന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ത​രം​ഗ​മാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള​യ്ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്. നി​യ​മ​പോ​രാ​ട്ട​ത്തി​ന് പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

കു​ഞ്ഞ​ബ്ദു​ള്ള​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പി​ന്തു​ണ​യ​റി​യി​ച്ച​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കി​യ അ​ദ്ദേ​ഹം പാ​ട്ടെ​ഴു​തി​യ​തി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം ഒ​ട്ടാ​കെ​യി​ന്ന് ഏ​റ്റു​പാ​ടു​ന്ന പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ശി​ൽ​പി ജി.​പി. കു​ഞ്ഞ​ബ്ദു​ള്ള​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

അ​ത്ര​യേ​റെ ആ​ക​ർ​ഷി​ച്ച വ​രി​ക​ൾ​ക്ക് മ​ന​സി​ൽ ത​ട്ടി അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ക​യും ചെ​യ്‌​തു. കേ​സി​നെ നേ​രി​ടാ​നു​ള്ള എ​ല്ലാ നി​യ​മ​സ​ഹാ​യ​വും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ക്കു​റി​ച്ചു.

Kerala

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്ത​ണം: കെ.സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി മ​റു​പ​ടി പ​റ​യ​ണം. ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ്. ഇ​ത് മ​റ​ച്ചു​വെ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും ആ​ക്ഷ​ൻ ടേ​ക്ക​ൻ റി​പ്പോ​ർ​ട്ട്‌ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്ത​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. പ്ര​ധാ​ന നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല. എ​ല്ലാം ക​രാ​റു​കാ​ർ​ക്ക് വി​ട്ടു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര, സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ദേ​ശീ​യപാ​ത നി​ർ​മാ​ണം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു

Kerala

എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി നി​ല​പാ​ടെ​ടു​ത്ത​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ർ​ട്ടി​യു​ടെ അ​ന്ത​സ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യ കാ​ര്യം. കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ ഇ​മേ​ജ് നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചാ​ണ് കെ​പി​സി​സി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ത് എ​ഐ​സി​സി അ​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ലെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ എ​ടു​ത്ത ഒ​രു തീ​രു​മാ​ന​മാ​ണി​ത് എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up