തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് കെ.സി.വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്.
വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണണം. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കണം. പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് കെ.സിയും രംഗത്തെത്തിയിരുന്നു.
ചർച്ചകൾക്കൊടുവിൽ വി.ഡി. സതീശനെയാണ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തത്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കുറിപ്പ് ശ്രദ്ധനേടുന്നത്.
Tags : sslc winners k.c.venugopal fb post