Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KEAM 2026

കോ​ച്ചിം​ഗ് ഇ​ല്ലെ​ങ്കി​ലും ഹേ​മന്ദ്‌ ന​മ്പ​ര്‍ വ​ണ്‍

പെ​​​​ര്‍​ള (കാ​​​​സ​​​​ര്‍​ഗോ​​​​ഡ്): കീം ​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ ത​​​​ല​​​​ത്തി​​​​ല്‍ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഒ​​​​ന്നാം​​​​ റാ​​​​ങ്ക് നേ​​​​ടി കാ​​​​​​​​സ​​​​​​​​ര്‍ഗോ​​​​​​​​ഡ് പേ​​​​​​​​ർ​​​​​​​​ള ശ്രീ ​​​​​​​​മ​​​​​​​​ഹാ​​​​​​​​മാ​​​​​​​​യ കൃ​​​​​​​​പ ഹൗ​​​​​​​​സി​​​​​​​​ല്‍ പി.​​​​എം. ഹേ​​​​മന്ദ്‌റാം.

എ​​​​ന്‍​ട്ര​​​​ന്‍​സ് കോ​​​​ച്ചിം​​​​ഗി​​​​ന് പോ​​​​കാ​​​​തെ​​​​യാ​​​​ണ് ത​​​​ന്‍റെ ആ​​​​ദ്യ​​​​ശ്ര​​​​മ​​​​ത്തി​​​​ല്‍ ത​​​​ന്നെ റാ​​​​ങ്ക് നേ​​​​ടി​​​​യെ​​​​ന്ന​​​​ത് ഹേമന്ദി​​​​ന്‍റെ നേ​​​​ട്ട​​​​ത്തി​​​​ന്‍റെ തി​​​​ള​​​​ക്കം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്നു. 600 ല്‍ 384.1113 ​​​​ആ​​​​ണ് ഹേ​​​​മന്ദി​​​​ന്‍റെ സ്‌​​​​കോ​​​​ര്‍.

പൊ​​​​തു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 9138-ാം റാ​​​​ങ്കാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. ബ​​​​ദി​​​​യ​​​​ഡു​​​​ക്ക ഹോ​​​​ളി​​​​ഫാ​​​​മി​​​​ലി ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്‌​​​​കൂ​​​​ളി​​​​ല്‍നി​​​​ന്നും 98 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കോ​​​​ടെ പ​​​​ത്താം ​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യും ക​​​​ര്‍​ണാ​​​​ട​​​​ക വി​​​​ട്‌​​​​ള അ​​​​ളി​​​​കെ ശ്രീ​​​​സ​​​​ത്യ​​​​സാ​​​​യി ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ല്‍നി​​​​ന്നും 97 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കോ​​​​ടെ പ്രീ​​​​യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി കോ​​​​ഴ്‌​​​​സും പാ​​​​സാ​​​​യി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ. എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ല്‍ കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ് പ​​​​ഠി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്ന് ഹേ​​​​മന്ദ്‌റാം ​​​​പ​​​​റ​​​​ഞ്ഞു. പെ​​​​രി​​​​യ ഗ​​​​വ. പോ​​​​ളി​​​​ടെ​​​​ക്‌​​​​നി​​​​ക് കോ​​​​ള​​​​ജി​​​​ലെ ഇ​​​​ല​​​​ക്്ട്രി​​​​ക്ക​​​​ല്‍ വി​​​​ഭാ​​​​ഗം ല​​​​ക്ച​​​​റ​​​​ര്‍ എം. ​​​​പു​​​​ര​​​​ന്ദ​​​​ര​​​​യു​​​​ടെ​​​​യും ബ​​​​ദി​​​​യ​​​​ഡു​​​​ക്ക ന​​​​വ​​​​ജീ​​​​വ​​​​ന സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പി​​​​ക പൂ​​​​ർ​​​​ണി​​​​മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ഗ​​​​ഗ​​​​ന്‍‌ റാം ​​​​മ​​​​ദ്രാ​​​​സ് ഐ​​​​ഐ​​​​ടി​​​​യി​​​​ല്‍ എ​​​​യ​​​​റോ​​​​സ്‌​​​​പേ​​​​സ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ര്‍​ഥി​​​​യാ​​​​ണ്.

Kerala

കീം 2026: ദി​യ​യ്ക്ക് ആഗ്രഹം ഡോ​ക്‌​ട​റാകാൻ

മ​​​​ല​​​​പ്പു​​​​റം: ബി​​​​ഫാം പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ മൂ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ കാ​​​​വ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി എ.​​​​എ​​​​ൻ. ദി​​​​യ ഫാ​​​​ത്തി​​​​മ​​​​യ്ക്ക് ആ​​​​ഗ്ര​​​​ഹം ഡോ​​​​ക്‌​​​​ട​​​​റാ​​​​കാ​​​​ൻ.

കാ​​​​ര്യ​​​​മാ​​​​യ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് കാ​​​​വ​​​​നൂ​​​​ർ ത​​​​ക് വ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ന​​​​ടു​​​​ക​​​​ണ്ടി​​​​യി​​​​ൽ ദി​​​​യ ഫാ​​​​ത്തി​​​​മ പ​​​​റ​​​​യു​​​​ന്നു.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യും എ​​​​ഴു​​​​തി ഫ​​​​ല​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് കീ​​​​മി​​​​ൽ റാ​​​​ങ്ക് കി​​​​ട്ടി​​​​യ​​​​ത്. ആ​​​​ദ്യ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ത​​​​ന്നെ റാ​​​​ങ്കും കി​​​​ട്ടി.

മ​​​​ഞ്ചേ​​​​രി സ​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് കോ​​​​ഴ്സി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം. മാ​​​​താ​​​​പി​​​​താ​​​​ക്കളുടെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രു​​​​ടെ​​​​യും മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ​​​​യി​​​​ലാ​​​​ണ് ത​​​​ന്‍റെ നേ​​​​ട്ട​​​​ങ്ങ​​​​ളെ​​​​ന്ന് ദി​​​​യ ഫാ​​​​ത്തി​​​​മ പ​​​​റ​​​​ഞ്ഞു. പ​​​​ത്താം ക്ലാ​​​​സി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഡോ​​​​ക്‌​​​​ട​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന മോ​​​​ഹം തോ​​​​ന്നി തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

പി​​​​ന്നീ​​​​ട് ആ ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ദി​​​​യ പ​​​​റ​​​​ഞ്ഞു. ടെയ്‌ല​​​​റാ​​​​യ ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ​​​​യും വീ​​​​ട്ട​​​​മ്മ​​​​യാ​​​​യ ന​​​​സീ​​​​റ മോ​​​​ളു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ് ലം, ​​​​പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ബീ​​​​ഹ്, മൂ​​​​ന്നാം ക്ലാ​​​​സു​​​​കാ​​​​ര​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് റാ​​​​സി എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ.

Education

കീം 2026: ​പ്ല​സ് ടു ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം 2026 ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം.

സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും, ഇ​​​തു​​​വ​​​രെ​​​യും മാ​​​ർ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യ്ക്ക് നേ​​​ടി​​​യ മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം 23നു ​​​രാ​​​ത്രി 11.59 വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Kerala

കീം 2026: ​അ​പേ​ക്ഷ​യി​ൽ ന്യൂ​ന​ത​ക​ൾ ഉ​ള്ള​വ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഫാ​​​ർ​​​മ​​​സി, മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണം ക്ലെ​​​യിം ചെ​​​യ്ത (NRI ഒ​​​ഴി​​​കെ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ, അ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള​​​വ​​​രു​​​ടെ ലി​​​സ്റ്റ് www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ൻ ഓ​​​ൺ​​​ലൈ​​​നാ​​​യി ത​​​ന്നെ 25നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു മു​​​ന്പാ​​​യി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് പി​​​ന്നീ​​​ട് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം നേ​​​റ്റി​​​വി​​​റ്റി (Nativity) രേ​​​ഖ​​​ക​​​ളി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ സാ​​​മു​​​ദാ​​​യി​​​ക, പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കും.

Education

കീം 2026: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ശാ​രീ​രി​ക പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​വാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ർ​​​ഡ് 20 മു​​​ത​​​ൽ 23 വ​​​രെ രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും 20 മു​​​ത​​​ൽ 21 വ​​​രെ രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും ന​​​ട​​​ത്തു​​​ന്നു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് കാ​​​ണു​​​ക.

Kerala

കീം 2026: ​​പാ​​ലാ ബ്രി​​ല്യ​​ന്‍റി​​നു നേ​​ട്ടം; എ​​ട്ടു​​ പേ​​ർ​​ക്ക് 100 പെ​​ർ​​സ​​ന്‍റൈ​​ൽ

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഫാ​​ർ​​മ​​സി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ആ​​റു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന കീം ​​പ​​രീ​​ക്ഷ​​യു​​ടെ സ്കോ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും 1-ാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത് പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ.

8 വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 പെ​​ർ​​സ​​ന്‍റൈ​​ൽ സ്കോ​​റോ​​ടെ മി​​ന്നും വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ.​​എ​​ൻ.​​കെ. വൈ​​ഷ്ണ​​വ്, ധ്യാ​​ൻ​​തേ​​ജ് മ​​ണ​​പ്പാ​​ട്ടി, കെ.​​ആ​​ർ. വി​​സ്മ​​യ, കൃ​​ഷ്ണ ജെ. ​​മേ​​നോ​​ൻ, റോ​​ഷ​​ൻ രാ​​ജു, എ​​ച്ച്. രോ​​ഹി​​ത് കൃ​​ഷ്ണ എ​​ന്നി​​വ​​രും ഫാ​​ർ​​മ​​സി വി​​ഭാ​​ഗ​​ത്തി​​ൽ ജെ​​സെ ജ​​സ്റ്റി​​ൻ, വി​​നാ​​യ​​ക് നാ​​രാ​​യ​​ണ​​ൻ എ​​ന്നി​​വ​​രും 100 പെ​​ർ​​സ​​ന്‍റൈ​​ൽ നേ​​ടി.

ബ്രി​​ല്ല്യ​​ന്‍റി​​ലെ 82 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് 99.9 പെ​​ർ​​സ​​ന്‍റൈ​​ൽ സ്കോ​​ർ നേ​​ടി​​യ​​ത്. 99 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 710 പേരും 98 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 1220 പേരും 95 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 3050ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളും മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ചു.

തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ നാ​​ട്ടി​​ക ഇ​​യ്യാ​​നി ഞാ​​യ​​ക്കാ​​ട്ട് വീ​​ട്ടി​​ൽ വി​​ദേ​​ശ​​മ​​ല​​യാ​​ളി​​യാ​​യ കൃ​​തീ​​ഷി​​ന്‍റെ​​യും സ​​ന്ധ്യാ കൃ​​തീ​​ഷി​​ന്‍റെ​​യും മ​​ക​​നാ​​ണ് ഇ.​​എ​​ൻ.​​കെ. വൈ​​ഷ്ണ​​വ്. തൃ​​ശൂ​​ർ ദേ​​വ​​മാ​​താ സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ പ്ല​​സ്ടു പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ര​​ണ്ടു​​വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷം ന​​ട​​ന്ന ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ ഓ​​ൾ ഇ​​ന്ത്യാ 454-ാം റാ​​ങ്ക് നേ​​ടി കേ​​ര​​ള​​ത്തി​​ൽ മൂ​​ന്നാം ​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.

ക​​ണ്ണൂ​​ർ ചെ​​റു​​വ​​ൻ​​ഞ്ചേ​​രി മ​​ണി​​യാ​​ട്ടുപ​​റ​​ന്പ് വീ​​ട്ടി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ പ്ര​​ദീ​​പ് മ​​ണ​​പ്പാ​​ട്ടി​​യു​​ടെ​​യും അ​​നീ​​ഷ​​യു​​ടെ​​യും മ​​ക​​നാ​​ണ് ധ്യാ​​ൻ തേ​​ജ് മ​​ണ​​പ്പാ​​ട്ടി. ഒ​​രു​​വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ് ബാ​​ച്ചി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 1868 റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

തൃ​​ശൂ​​ർ മാ​​ള കൊ​​ച്ചു​​ക​​ട​​വ് കോ​​ഴി​​പ്പി​​ള്ളി വീ​​ട്ടി​​ൽ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ കെ.​​വി. രാ​​ജീ​​വി​​ന്‍റെ​​യും ഗ​​വ​​ണ്‍​മെ​​ന്‍റ് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ സു​​ജ എ​​സ്. നാ​​യ​​രു​​ടെ​​യും മ​​ക​​ളാ​​ണ് കെ.​​ആ​​ർ. വി​​സ്മ​​യ. ഒ​​രു വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ് ബാ​​ച്ചി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 5327 റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു.

എ​​റ​​ണാ​​കു​​ളം ക​​ട​​വ​​ന്ത​​റ ശ്രീ​​മം​​ഗ​​ലം വീ​​ട്ടി​​ൽ ഐ​​ടി പ്ര​​ഫ​​ഷ​​ണ​​ലാ​​യ ജ​​യ​​കൃ​​ഷ്ണ​​ന്‍റെ​​യും ല​​ക്ഷ്മി​​പ്രി​​യ​​യു​​ടെ​​യും മ​​ക​​നാ​​ണ് കൃ​​ഷ്ണ ജെ. ​​മേ​​നോ​​ൻ. കാ​​ക്ക​​നാ​​ട് ഭാ​​വ​​ൻ​​സ് സ്കൂ​​ളി​​ൽ പ്ല​​സ്ടു​​പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ ര​​ണ്ടു​​ വ​​ർ​​ഷ​​മാ​​യി എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 99 പെ​​ർ​​സന്‍റൈ​​ൽ സ്കോ​​ർ നേ​​ടി​​യി​​രു​​ന്നു.

റോ​​ഷ​​ൻ രാ​​ജു എ​​റ​​ണാ​​കു​​ളം അ​​യ്യ​​ൻ​​പു​​ഴ കാ​​ഞ്ചാ​​പ്പി​​ള്ളി വീ​​ട്ടി​​ൽ കെ​​എ​​സ്എ​​ഫ്ഇ​​യി​​ൽ മാ​​നേ​​ജ​​രാ​​യ കെ.​​കെ. രാ​​ജു​​വി​​ന്‍റെ​​യും അ​​ധ്യാ​​പി​​ക​​യാ​​യ കെ.​​വി. ജാ​​സ്മി​​ന്‍റെ​​യും മ​​ക​​നാ​​ണ്. മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തൊ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 699 റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കിയി​​രു​​ന്നു.

എ​​ച്ച്. രോ​​ഹി​​ത് കൃ​​ഷ്ണ കൊ​​ച്ചി ആ​​ർ​​ഡി​​എ​​സ് റി​​ഥം അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ബി​​പി​​സി​​എ​​ല്ലി​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ ഹ​​രി​​കൃ​​ഷ്ണ​​യു​​ടെ​​യും എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഹോ​​സ്പി​​റ്റ​​ലി​​ൽ ഡോ​​ക്ട​​റാ​​യ അ​​നു​​പ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. കാ​​ക്ക​​നാ​​ട് നൈ​​പു​​ണ്യ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 5103 റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു.

തൃ​​ശൂ​​ർ ഒ​​ല്ലൂ​​ർ അ​​ക്ക​​ര​​വീ​​ട്ടി​​ൽ ഇ​​ല​​ക്ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ ജ​​സ്റ്റി​​ൻ ജോ​​സി​​ന്‍റെ​​യും റി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍റെ​​യും മ​​ക​​നാ​​ണ് ജെ​​സെ ജ​​സ്റ്റി​​ൻ. തൃ​​ശൂ​​ർ നി​​ർ​​മ​​ല​​മാ​​താ സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​കയാ​​ണ്.

വി​​നാ​​യ​​ക് നാ​​രാ​​യ​​ണ​​ൻ തൃ​​ശൂ​​ർ പോ​​ട്ട കോ​​ഞ്ച​​ത്ത് വീ​​ട്ടി​​ൽ പി.​​എ​​ൻ. സ​​ജീ​​വ് കു​​മാ​​റി​​ന്‍റെ​​യും ഇ​​ന്ദു​​ക​​ല നാ​​യ​​രു​​ടെ​​യും മ​​ക​​നാ​​ണ്. പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ബ്രി​​ല്ല്യ​​ന്‍റി​​ൽ ഒ​​രു വ​​ർ​​ഷ​​മാ​​യി എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

അ​​ധ്യാ​​പ​​ക​​രു​​ടെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും നി​​ർ​​ലോ​​ഭ​​മാ​​യ സ​​ഹ​​ക​​ര​​ണ​​മാ​​ണ് ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ന്‍റെ എ​​ല്ലാ നേ​​ട്ട​​ത്തി​​നും കാ​​ര​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു.

Education

കീം 2026: ​തീയതി നീട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/ഫാ​​​ർ​​​മ​​​സി/മെ​​​ഡി​​​ക്ക​​​ൽ/ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (കീം2026) ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ലെ പ്രൊ​​​ഫൈ​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 17 വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cee.kerala. gov.in ൽ ​​​ഏ​​​പ്രി​​​ൽ 27ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഫോ​​​ൺ: 04712332120.

Education

കീം 2026: ​അ​പേ​ക്ഷ​ക​ന്‍റെ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​വ​സ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ര​​​​ള എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ/ ഫാ​​​​ർ​​​​മ​​​​സി/ മെ​​​​ഡി​​​​ക്ക​​​​ൽ/ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് (NRI ഒ​​​​ഴി​​​​കെ) അ​​​​വ​​​​രു​​​​ടെ പ്രൊ​​​​ഫൈ​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ന്യൂ​​​​ന​​​​ത​​​​ക​​​​ൾ ഉ​​​​ള്ള പ​​​​ക്ഷം അ​​​​വ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​രം മേ​​​​യ് പ​​​ത്തി​​​ന് വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ www. cee.kerala.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക. ഫോ​​​​ൺ: 0471 2332120.

Kerala

കീം 2026​: എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞ്; ഫാ​ർ​മ​സി പ​രീ​ക്ഷ രാ​വി​ലെ 10 മു​ത​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ർ​​​​മ​​​​സി കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള കം​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ (CBT) ഈ​​​മാ​​​സം 17 മു​​​​ത​​​​ൽ 22 വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും , ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ, ഷാ​​​​ര്‍​ജ, ബ​​​​ഹ​​​​റി​​​​ന്‍, കു​​​​വൈ​​​​റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി ആ​​​​കെ 152 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്‌​​​​സി​​​​ന് 1,08,409 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഫാ​​​​ർ​​​​മ​​​​സി കോ​​​​ഴ്‌​​​​സി​​​​ന് 39,737 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​രീ​​​​ക്ഷ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു​​​​മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​ക.

ഫാ​​​​ര്‍​മ​​​​സി പ​​​​രീ​​​​ക്ഷ 18 മു​​​​ത​​​​ൽ 20 വ​​​​രെ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ 11.30 വ​​​​രെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ക. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡി​​​​നൊ​​​​പ്പം ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്, പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട്, പാ​​​​ൻ കാ​​​​ർ​​​​ഡ്, ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ഐ​​​​ഡി, ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ്/​​​​ഇ-​​​​ആ​​​​ധാ​​​​ർ, ഫോ​​​​ട്ടോ പ​​​​തി​​​​ച്ച ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ്, അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ സ്ഥാ​​​​പ​​​​ന​​​മേ​​​​ധാ​​​​വി/​​​​ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഫോ​​​​ട്ടോ പ​​​​തി​​​​ച്ച സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യാ​​​​യി ക​​​​രു​​​​ത​​​​ണം.

പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ര്‍​ക്കു അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ/​​​​കോ​​​​സ്റ്റ് ഷെ​​​​യ​​​​റിം​​​​ഗ്/​​​​സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ർ​​​​മ​​​​സി കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം കീം 2026 ​​​​റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ത്തിലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ, സ്വാ​​​​ശ്ര​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളെ​​​​യും സ്വ​​​​കാ​​​​ര്യ കം​​​പ്യൂ​​​​ട്ട​​​​ർ ലാ​​​​ബു​​​​ക​​​​ളെ​​​​യു​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പോ​​​​ലീ​​​​സ്, ഫ​​​​യ​​​​ർ​​​ഫോ​​​​ഴ്സ്, വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ്, കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യം പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Education

കീം 2026: ​കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ന് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം 2026 ​​​മു​​​ഖേ​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, മെ​​​ഡി​​​ക്ക​​​ൽ അ​​​ല്ലെ​​​ങ്കി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക്, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ കൂ​​​ടി അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള (Course Addition)അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ക്കി.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (BArch): കോ​​​ഴ്സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ന​​​ട​​​ത്തു​​​ന്ന NATA പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. മെ​​​ഡി​​​ക്ക​​​ൽ & മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ NTA ന​​​ട​​​ത്തു​​​ന്ന NEET-UG 2026 പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ട​​​ണം.

കീം 2026​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് 12നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.cee.kerala.gov.in ലൂ​​​ടെ സാ​​​ധി​​​ക്കും. ഫോ​​​ൺ: 04712332120.

Latest News

Corehub Up