x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീം 2026: ​​പാ​​ലാ ബ്രി​​ല്യ​​ന്‍റി​​നു നേ​​ട്ടം; എ​​ട്ടു​​ പേ​​ർ​​ക്ക് 100 പെ​​ർ​​സ​​ന്‍റൈ​​ൽ


Published: May 13, 2026 11:42 PM IST | Updated: May 13, 2026 11:42 PM IST

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഫാ​​ർ​​മ​​സി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ആ​​റു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന കീം ​​പ​​രീ​​ക്ഷ​​യു​​ടെ സ്കോ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും 1-ാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത് പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ.

8 വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 പെ​​ർ​​സ​​ന്‍റൈ​​ൽ സ്കോ​​റോ​​ടെ മി​​ന്നും വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ.​​എ​​ൻ.​​കെ. വൈ​​ഷ്ണ​​വ്, ധ്യാ​​ൻ​​തേ​​ജ് മ​​ണ​​പ്പാ​​ട്ടി, കെ.​​ആ​​ർ. വി​​സ്മ​​യ, കൃ​​ഷ്ണ ജെ. ​​മേ​​നോ​​ൻ, റോ​​ഷ​​ൻ രാ​​ജു, എ​​ച്ച്. രോ​​ഹി​​ത് കൃ​​ഷ്ണ എ​​ന്നി​​വ​​രും ഫാ​​ർ​​മ​​സി വി​​ഭാ​​ഗ​​ത്തി​​ൽ ജെ​​സെ ജ​​സ്റ്റി​​ൻ, വി​​നാ​​യ​​ക് നാ​​രാ​​യ​​ണ​​ൻ എ​​ന്നി​​വ​​രും 100 പെ​​ർ​​സ​​ന്‍റൈ​​ൽ നേ​​ടി.

ബ്രി​​ല്ല്യ​​ന്‍റി​​ലെ 82 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് 99.9 പെ​​ർ​​സ​​ന്‍റൈ​​ൽ സ്കോ​​ർ നേ​​ടി​​യ​​ത്. 99 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 710 പേരും 98 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 1220 പേരും 95 പെ​​ർ​​സ​​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ 3050ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളും മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ചു.

തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ നാ​​ട്ടി​​ക ഇ​​യ്യാ​​നി ഞാ​​യ​​ക്കാ​​ട്ട് വീ​​ട്ടി​​ൽ വി​​ദേ​​ശ​​മ​​ല​​യാ​​ളി​​യാ​​യ കൃ​​തീ​​ഷി​​ന്‍റെ​​യും സ​​ന്ധ്യാ കൃ​​തീ​​ഷി​​ന്‍റെ​​യും മ​​ക​​നാ​​ണ് ഇ.​​എ​​ൻ.​​കെ. വൈ​​ഷ്ണ​​വ്. തൃ​​ശൂ​​ർ ദേ​​വ​​മാ​​താ സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ പ്ല​​സ്ടു പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ര​​ണ്ടു​​വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷം ന​​ട​​ന്ന ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ ഓ​​ൾ ഇ​​ന്ത്യാ 454-ാം റാ​​ങ്ക് നേ​​ടി കേ​​ര​​ള​​ത്തി​​ൽ മൂ​​ന്നാം ​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.

ക​​ണ്ണൂ​​ർ ചെ​​റു​​വ​​ൻ​​ഞ്ചേ​​രി മ​​ണി​​യാ​​ട്ടുപ​​റ​​ന്പ് വീ​​ട്ടി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ പ്ര​​ദീ​​പ് മ​​ണ​​പ്പാ​​ട്ടി​​യു​​ടെ​​യും അ​​നീ​​ഷ​​യു​​ടെ​​യും മ​​ക​​നാ​​ണ് ധ്യാ​​ൻ തേ​​ജ് മ​​ണ​​പ്പാ​​ട്ടി. ഒ​​രു​​വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ് ബാ​​ച്ചി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 1868 റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

തൃ​​ശൂ​​ർ മാ​​ള കൊ​​ച്ചു​​ക​​ട​​വ് കോ​​ഴി​​പ്പി​​ള്ളി വീ​​ട്ടി​​ൽ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ കെ.​​വി. രാ​​ജീ​​വി​​ന്‍റെ​​യും ഗ​​വ​​ണ്‍​മെ​​ന്‍റ് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ സു​​ജ എ​​സ്. നാ​​യ​​രു​​ടെ​​യും മ​​ക​​ളാ​​ണ് കെ.​​ആ​​ർ. വി​​സ്മ​​യ. ഒ​​രു വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ് ബാ​​ച്ചി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 5327 റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു.

എ​​റ​​ണാ​​കു​​ളം ക​​ട​​വ​​ന്ത​​റ ശ്രീ​​മം​​ഗ​​ലം വീ​​ട്ടി​​ൽ ഐ​​ടി പ്ര​​ഫ​​ഷ​​ണ​​ലാ​​യ ജ​​യ​​കൃ​​ഷ്ണ​​ന്‍റെ​​യും ല​​ക്ഷ്മി​​പ്രി​​യ​​യു​​ടെ​​യും മ​​ക​​നാ​​ണ് കൃ​​ഷ്ണ ജെ. ​​മേ​​നോ​​ൻ. കാ​​ക്ക​​നാ​​ട് ഭാ​​വ​​ൻ​​സ് സ്കൂ​​ളി​​ൽ പ്ല​​സ്ടു​​പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ ര​​ണ്ടു​​ വ​​ർ​​ഷ​​മാ​​യി എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 99 പെ​​ർ​​സന്‍റൈ​​ൽ സ്കോ​​ർ നേ​​ടി​​യി​​രു​​ന്നു.

റോ​​ഷ​​ൻ രാ​​ജു എ​​റ​​ണാ​​കു​​ളം അ​​യ്യ​​ൻ​​പു​​ഴ കാ​​ഞ്ചാ​​പ്പി​​ള്ളി വീ​​ട്ടി​​ൽ കെ​​എ​​സ്എ​​ഫ്ഇ​​യി​​ൽ മാ​​നേ​​ജ​​രാ​​യ കെ.​​കെ. രാ​​ജു​​വി​​ന്‍റെ​​യും അ​​ധ്യാ​​പി​​ക​​യാ​​യ കെ.​​വി. ജാ​​സ്മി​​ന്‍റെ​​യും മ​​ക​​നാ​​ണ്. മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തൊ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 699 റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കിയി​​രു​​ന്നു.

എ​​ച്ച്. രോ​​ഹി​​ത് കൃ​​ഷ്ണ കൊ​​ച്ചി ആ​​ർ​​ഡി​​എ​​സ് റി​​ഥം അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ബി​​പി​​സി​​എ​​ല്ലി​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ ഹ​​രി​​കൃ​​ഷ്ണ​​യു​​ടെ​​യും എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഹോ​​സ്പി​​റ്റ​​ലി​​ൽ ഡോ​​ക്ട​​റാ​​യ അ​​നു​​പ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. കാ​​ക്ക​​നാ​​ട് നൈ​​പു​​ണ്യ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 5103 റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു.

തൃ​​ശൂ​​ർ ഒ​​ല്ലൂ​​ർ അ​​ക്ക​​ര​​വീ​​ട്ടി​​ൽ ഇ​​ല​​ക്ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ ജ​​സ്റ്റി​​ൻ ജോ​​സി​​ന്‍റെ​​യും റി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍റെ​​യും മ​​ക​​നാ​​ണ് ജെ​​സെ ജ​​സ്റ്റി​​ൻ. തൃ​​ശൂ​​ർ നി​​ർ​​മ​​ല​​മാ​​താ സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ൽ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​കയാ​​ണ്.

വി​​നാ​​യ​​ക് നാ​​രാ​​യ​​ണ​​ൻ തൃ​​ശൂ​​ർ പോ​​ട്ട കോ​​ഞ്ച​​ത്ത് വീ​​ട്ടി​​ൽ പി.​​എ​​ൻ. സ​​ജീ​​വ് കു​​മാ​​റി​​ന്‍റെ​​യും ഇ​​ന്ദു​​ക​​ല നാ​​യ​​രു​​ടെ​​യും മ​​ക​​നാ​​ണ്. പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ബ്രി​​ല്ല്യ​​ന്‍റി​​ൽ ഒ​​രു വ​​ർ​​ഷ​​മാ​​യി എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

അ​​ധ്യാ​​പ​​ക​​രു​​ടെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും നി​​ർ​​ലോ​​ഭ​​മാ​​യ സ​​ഹ​​ക​​ര​​ണ​​മാ​​ണ് ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ന്‍റെ എ​​ല്ലാ നേ​​ട്ട​​ത്തി​​നും കാ​​ര​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു.

Tags : KEAM 2026 Pala Brilliant wins Eight candidates score

Recent News

Corehub Up