Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kazhakkoottam

Thiruvananthapuram

കഴക്കൂട്ടത്ത് കാ​ർ ത​ട്ടി​യെ​ടു​ത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: ഇരുപത്തിയഞ്ച് കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വാ​ഗ്ദാ​നം ചെ​യ്ത് 60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​ർ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ശ്രീ​കാ​ര്യം പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.​ പാ​ല​ക്കാ​ട് തി​രു​നെ​ല്ലാ​യ് കൊ​ടി​യ​ത്ത് ജോ​ജു ബേ​ബി (57)യാണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​കാ​ര്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ അ​ക്സ​സ​റീ​സ് ഷോ​റൂം ഉ​ട​മ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു കാ​റു​മാ​യി ക​ട​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ പൊലിസ് കേ​സെ​ടു​ത്തി​രു​ന്നു.​

ശ്രീ​കാ​ര്യ​ത്തെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ൾ ഉ​ട​മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 25 കോ​ടി രൂ​പ നിക്ഷേപി ക്കാമെന്നു പറഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വാ​സം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ, ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഡി കാ​ർ ഇ​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി.​ പി​ന്നീ​ട് ഉ​ട​മ അ​റി​യാ​തെ വാ​ഹ​നം ചെ​ന്നൈ​യി​ലെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു വാ​ഹ​നം തി​രി​കെ വേ​ണ​മെ​ങ്കി​ൽ 10 ല​ക്ഷം രൂ​പകൂ​ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​ഘം ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Latest News

Corehub Up