തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
കടകംപള്ളിയുടെ ചിത്രമുള്ള ഫ്ളക്സിൽ പാർട്ടിയാണ് വേണ്ടതെന്നും വ്യക്തികളല്ലെന്നും എഴുതിയിട്ടുണ്ട്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ എന്ന് ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.
മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു.
Tags : Flex Kadakampally surendran kazhakkoottam cpm