Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flex

'ഒ​രു കൈ​യ​ബ​ദ്ധം പ​റ്റി ക്ഷമിക്കണം'; കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് കീ​റി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ

കൊ​ല്ലം: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ് ത​ക​ർ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ക്ബ​ർ ഷാ. ​താ​ൻ എ​സ്എ​ഫ്ഐ-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്‌​സാ​ണെ​ന്ന് ക​രു​തി​യാ​ണ് അ​ത് കീ​റി​യ​തെ​ന്നും അ​ക്ബ​ർ ഷാ ​പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

തെ​റ്റു​പ​റ്റി എ​ല്ലാ​വ​രും എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​യി​രു​ന്നു. കൊ​ല്ല​ത്ത് എ​സ്എ​ഫ്ഐ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടി​ല്ല. താ​ൻ പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി വ​ന്ന​താ​ണെ​ന്നാ​ണ് പാ​ർ​ട്ടി​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്.

പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ ക​യ​റി. ഞാ​ൻ ചെ​യ്ത തെ​റ്റ് എ​നി​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​ട​യി​ൽ സി​പി​എം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി സ്ഥാ​പി​ച്ച ഫ്ല​ക്‌​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ പ്ര​ക​ട​ന​ത്തി​നി​ടെ വ​ലി​ച്ചു​കീ​റി​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് സ്ഥാ​പി​ച്ചി​രു​ന്നു.

Kerala

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം..; എ​റ​ണാ​കു​ള​ത്ത് വി​ജ​യ് അ​നു​കൂ​ല ബാ​ന​റു​ക​ളും

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു​ള്ള ച​ര്‍​ച്ച​ക​ളും പ്ര​ക​ട​ന​ങ്ങ​ളും ഫ്‌​ല​ക്‌​സ് യു​ദ്ധ​വും തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​ജ​യ്ക്കാ​യി ഫ്‌​ല​ക്‌​സ് സ്ഥാ​പി​ച്ച് ആ​രാ​ധ​ക​ര്‍. വി​ജ​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം എ​ന്നെ​ഴു​തി​യ വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടി​വി​കെ. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ജ​യ്‌​യെ ഗ​വ​ര്‍​ണ​ര്‍ മൂ​ന്നാം ത​വ​ണ​യും തി​രി​യ​ച്ച​ത്.

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​സി​കെ രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. വി​സി​കെ​യു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വി​ജ​യ്ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ആ​വു​ക​യു​ള്ളു.

Kerala

കെ.​സി​യു​ടെ ഫ്ളെക്സ് കീ​റി വി.​ഡി അ​നു​കൂ​ലി​ക​ള്‍; കോ​ത​മം​ഗ​ല​ത്തു പ്ര​ക​ട​നം

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വി.​ഡി. സ​തീ​ശ​ന്‍ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​നി​ടെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ളെക്​സ് ന​ശി​പ്പി​ച്ചു. 200 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം പി​ഒ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കെസിക്കാ​യി വ​ച്ച ഫ്ളെക്സ് ന​ശി​പ്പി​ച്ച​ത്. ഇന്നു രാവി​ലെ പ​ത്തോ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ന്ന​ത്.

പി​ഒ ജം​ഗ്ഷ​നി​ല്‍ വിഡി​യു​ടെ കെ​സി​യു​ടെ​യും ഫ്ളെക്​സ് അ​ടു​ത്ത​ടു​ത്താ​യാ​ണ് വ​ച്ചി​രു​ന്ന​ത്. ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ കെസി​യു​ടെ ഫ്ളെ​ക്‌​സ് വ​ലി​ച്ചു കീ​റി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​ച്ചു കീ​റി​യ ഫ്ളെക്​സി​ന്‍റെ പ​കു​തി ഭാ​ഗം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി​യിലും ഒരു സംഘം കെസി​യു​ടെ ബാ​ന​ര്‍ കീ​റി​യി​രു​ന്നു.

ബ്ലേ​ഡ് കൊ​ണ്ട് മു​ഖം കീ​റി​യ നി​ല​യി​ലാ​യി​രു​ന്നുഫ്ളെ​ക്‌​സ്. എ​ന്നാ​ല്‍, ഇ​തിനു പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫിന്‍റെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഇ​ന്ന​ലെ പ​ങ്കു​വ​ച്ച ഫേസ്ബു​ക്ക് പോ​സ്റ്റി​ല്‍ വി.​ഡി. സതീശൻ പറഞ്ഞിരുന്നു.

ഇ​തി​നി​ടെ, പലേടത്തും ​ന്നു നേ​താ​ക്ക​ളു​ടെ​യും ഫ്ളെ​ക്‌​സു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ര്‍​ത്തു​ക​യും മ​റ്റു ഗ്രൂ​പ്പിന്‍റെ അ​ണി​ക​ള്‍ അതു ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു തീ​രു​മാ​നി​ക്കാ​ന്‍ നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രത്തോടെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Kerala

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ളെക്​സ് കീ​റി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല, അ​ല്‍​പ്പ​നും നി​സാ​ര​നു​മെ​ന്ന വി​മ​ര്‍​ശ​നം അം​ഗീ​ക​രി​ക്കു​ന്നു: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ളെ​ക്‌​സ് കീ​റി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നു മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. ഫ്‌​ല​ക്‌​സ് വ​ലി​ച്ചു കീ​റു​ന്ന​ത് കോ​ണ്‍​ഗ്ര​സ് സം​സ്‌​കാ​രം ഉ​ള്ള​വ​രു​ടെ​താ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കു​ഴ​ല്‍​നാ​ട​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ടും കു​ഴ​ല്‍​നാ​ട​ന്‍ പ്ര​തി​ക​രി​ച്ചു.

ആ​ര്‍​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്രം കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. പക്ഷേ, അ​തു തെ​രു​വി​ലേ​ക്കു കൊ​ണ്ടു​വന്നു ബ​ഹു​മാ​ന്യ​രാ​യ നേ​താ​ക്ക​ന്‍​മാ​രു​ടെ ഫ്ളെക്സ് വ​ലി​ച്ചു കീ​റി​യ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അതു കോ​ണ്‍​ഗ്ര​സി​നെ സ്‌​നേ​ഹി​ക്കു​ന്ന ആ​രും ചെ​യ്യി​ല്ല.

പ്ര​ത്യേ​കി​ച്ച് ഉ​മ്മ​ന്‍​ ചാ​ണ്ടി​യു​ടെ​ത് അ​ട​ക്കം. സി​പി​എം​കാ​രാ​ല്‍ അ​ങ്ങേ​യ​റ്റം വേ​ട്ട​യാ​ട​പ്പെ​ട്ട ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. നീ​തി​മാ​നാ​യി​ട്ടും വേ​ട്ട​യാ​ട​പ്പെ​ട്ട നേ​താ​വ്. ഇ​ങ്ങ​നെ​ത്തെ കാ​ര്യ​ങ്ങ​ള്‍ അം​ഗീക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. 

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞ​തു പോ​ലെ താ​ന്‍ അ​ല്‍​പ്പ​നും നി​സാ​ര​നു​മാ​ണെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഞാ​ന്‍ അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ല്‍ അ​ല്‍​പ്പ​നും നി​സാ​ര​നു​മാ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​നോ​ടു പ്ര​തി​ക​രി​ക്കാ​നു​ള്ള വ​ലി​പ്പം എ​നി​ക്കി​ല്ല. പ്ര​തി​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. അ​തു ക്ലോ​സ്ഡ് ചാ​പ്റ്റ​ര്‍ ആ​ണ്. സം​സാ​രി​ക്കാ​നി​ല്ലെന്നും  കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞ​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ മു​സ്‌ലം ലീ​ഗ് ഇ​ട​പെ​ട​ണ്ട എ​ന്ന മാ​ത്യു കു​ഴ​ല്‍​നാ​ടന്‍റെ പ്ര​സ്താ​വ​ന​യെ വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍ സം​സാ​രി​ച്ച​ത്. ഇ​വി​ടെ ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചോ​ദി​ച്ചു, കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ലീ​ഗി​ന് എ​ന്ത് അ​വ​കാ​ശം എ​ന്ന്. അ​ല്‍​പ​ന് ഐ​ശ്വ​ര്യം കി​ട്ടി​യാ​ല്‍ അ​ര്‍​ധ​രാ​ത്രി​യും കു​ട​പി​ടി​ക്കു​മെ​ന്നൊ​രു ചൊ​ല്ലു​ണ്ട്. അ​തു ചോ​ദി​ക്കാ​ന്‍ അ​യാ​ള്‍​ക്കെ​ന്ത് അ​വ​കാ​ശം - ഇതായിരുന്നു ഉ​ണ്ണി​ത്താ​ന്‍റെ പ്രതികരണം. 

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് കീ​റി ന​ശി​പ്പി​ച്ച​ത് സ​ങ്ക​ട​ക​രം: ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ക​സേ​ര ത​ർ​ക്ക​ത്തി​നി​ടെ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് കീ​റി​ന​ശി​പ്പി​ച്ച​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. നേ​താ​ക്ക​ന്മാ​രെ അ​പ​മാ​നി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് സം​സ്‌​കാ​ര​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും അ​തി​ല്‍ അ​മ​ര്‍​ഷ​വും വേ​ദ​ന​യും ഉ​ണ്ടെ​ന്നും ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ധി​വി​ടു​ന്ന​ത് ശ​രി​യ​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ട​ക്കം ഫ്‌​ള​ക്‌​സ് വി​കൃ​ത​മാ​ക്കി​യ​ത് സ​ങ്ക​ട​ക​ര​മാ​ണ്. പ​ര​സ്പ​ര​മു​ള്ള ഇ​ക​ഴ്ത്ത​ലും ആ​ക്ര​മ​ണ​വും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ടി

​വി​ഡി​യും കെ​സി​യും ആ​ര്‍​സി​യു​മെ​ല്ലാം കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത നേ​താ​ക്ക​ളാ​ണ്. അ​വ​രു​ടെ യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ഇ​ട​പെ​ട​ലാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​പ​ദം ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലും പൊ​തു ഇ​ട​ത്തി​ലും പ​രി​ധി​വി​ട്ട് പെ​രു​മാ​റു​ക​യാ​ണ്. ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ പ​രി​ധി​വി​ടു​ന്നു​ണ്ട്. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് അ​ട​ക്കം മോ​ശ​മാ​യ രീ​തി​യി​ല്‍ വി​കൃ​ത​മാ​ക്കി. ഇ​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സി​ദ്ദി​ഖ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​റ്റ തി​രി​ഞ്ഞു​ള്ള ഇ​ക​ഴ്ത്ത​ലും അ​പ​മാ​നി​ക്ക​ലും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണം. വി.​ഡി. സ​തീ​ശ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​വും ഇ​ത് തു​ട​രു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യ​മ​ന​ത്തോ​ടെ ഈ ​പ്ര​ശ്‌​നം കൈ​കാ​ര്യം ചെ​യ്യ​ണം. അ​ക്ര​മ-​അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. ഫ്ല​ക്സു​ക​ള്‍ വ​യ്ക്കു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തു​മ​ല്ല മാ​ന​ദ​ണ്ഡ​മെ​ന്നും ടി. ​സി​ദ്ദി​ഖ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

District News

​​​വി.​​​ഡി​​​. സതീശനു വേണ്ടി കോ​​​ട്ട​​​യത്തും ഫ്ളെ​​​ക്‌​​​സ്

കോ​​​ട്ട​​​യം: വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​യി കോ​​​ട്ട​​​യം ന​​​ഗ​​​ര​​​ത്തി​​​ലും ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡ്.
കോ​​​ട്ട​​​യം കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് ഫ്‌​​​ളെ​​​ക്‌​​​സ് ബോ​​​ര്‍ഡ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. "വി.​​​ഡി. നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍’ എ​​​ന്നാ​​​ണ് ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കെ​​​എ​​​സ്‌​​​യു പൂ​​​ര്‍വ​​​വി​​​ദ്യാ​​​ര്‍ഥി കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ഫ്‌​​​ളെ​​​ക്‌​​​സ് ബോ​​​ര്‍ഡ്. ജി​​​ല്ല​​​യു​​​ടെ മ​​​റ്റ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വി.​​​ഡി. സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞദി​​​വ​​​സം പാ​​​ലാ, ഈരാറ്റു​​​പേ​​​ട്ട എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡ് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു. ദി​​​വ​​​സ​​​ങ്ങ​​​ള്‍ക്കു മു​​​മ്പു കോ​​​ട്ട​​​യ​​​ത്ത് ഗാ​​​ന്ധി സ്‌​​​ക്വ​​​യ​​​റി​​​ലും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ന്നി​​​രു​​​ന്നു. പി​​​റ്റേ​​​ദി​​​വ​​​സം ഈ ​​​ഫ്ളെ​​​ക്‌​​​സ് ബോ​​​ര്‍ഡു​​​ക​​​ളി​​​ല്‍ ഒ​​​രെ​​​ണ്ണ​​​ത്തി​​​ല്‍ ക​​​രി​​​ഓ​​​യി​​​ൽ ഒ​​​ഴി​​​ച്ചതായി കാണപ്പെട്ടിരുന്നു.

Kerala

ക​ള​മ​ശേ​രി​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് കീ​റി​യ നി​ല​യി​ല്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കാ​നു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ യോ​ഗ​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ല്‍ ഫ്ല​ക്സ് യു​ദ്ധം വീ​ണ്ടും മു​റു​കു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യി വ​ച്ച ഫ്ല​ക്സ് കീ​റി ന​ശി​പ്പി​ച്ചു.

ക​ള​മ​ശേ​രി​യി​ലെ എ​ച്ച്എം​ടി ജം​ഗ്ഷ​നി​ല്‍ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം സ്ഥാ​പി​ച്ച ഫ്ല​ക്സാ​ണ് കീ​റി ന​ശി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സേ​നാ​ധി​പ​ന​ല്ല, മ​ന്ത്രി​യു​മ​ല്ല, ഒ​രേ​യൊ​രു രാ​ജാ​വ്, ദ ​റി​യ​ല്‍ കിം​ഗ് എ​ന്നെ​ഴു​തി​യ ഫ്ല​ക്സാ​ണ് കീ​റി​യി​രി​ക്കു​ന്ന​ത്. മു​ഖ​ത്തി​ന്‍റെ ഭാ​ഗം ബ്ലേ​ഡു കൊ​ണ്ട് കീ​റി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ഇ​വി​ടെ ഫ്ല​ക്സ് വ​ച്ച​ത്. വി.​ഡി. സ​തീ​ശ​ന് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ലാ​യാ​ണ് ക​ള​മ​ശേ​രി.

സ​തീ​ശ​ന്‍റെ വി​ശ്വ​സ്ത​നാ​യ മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല കൂ​ടി​യാ​ണി​ത്. എ​ന്നാ​ല്‍ ഈ ​ഫ്ല​ക്സ് ആ​രാ​ണ് കീ​റി​യ​തെ​ന്നോ എ​പ്പോ​ഴാ​ണ് കീ​റി​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ത​ര്‍​ക്കം തെ​രു​വി​ലേ​ക്ക് നീ​ങ്ങി​യ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്.

Kerala

'കു​ഴ​ൽ​നാ​ടാ.. നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട'; മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ യൂ​ത്ത് ലീ​ഗ്

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മു​സ്‍​ലീം യൂ​ത്ത് ലീ​ഗി​ന്‍റെ ഫ്ല​ക്സ് ബോ​ർ​ഡ്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ.

‘കു​ഴ​ൽ​നാ​ടാ നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട​യെ​ന്നും പ​ട ന​യി​ച്ച​വ​ർ ഭ​രി​ക്ക​ട്ടെ’ എ​ന്നു​മാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്ന​ത്.

കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച​തി​ൽ മു​സ്‌​ലീം ലീ​ഗി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രി​ക്കൂ​റി​ൽ യൂ​ത്ത് ലീ​ഗ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മു​സ്ലിം ലീ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ടാ​റി​ല്ല. തി​രി​ച്ചും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ​മാ​യി മു​സ്‌​ലീം ലീ​ഗ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ കോ​ൺ​ഗ്ര​സ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടു​കൂ​ടി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

Kerala

വനവാസമല്ല, പട്ടാഭിഷേകം..; അണികളില്‍ ആവേശമായി വി.ഡി., മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വീണ്ടും ഫ്‌ളക്‌സ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് മൂവാറ്റുപുഴയില്‍ വീണ്ടും ഫ്‌ളക്‌സ്. 'വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും' എന്ന വാചകങ്ങളോടെയാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് എത്തിയിരിക്കുന്നത്. മൂവാറ്റുപുഴ പിഒ ജംഗഷനിലാണ് പുതിയ ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പും വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഫ്‌ളക്‌സുകള്‍ വിവിധ ജില്ലകളിലായി എത്തിയിരുന്നു. 102 സീറ്റ് നേടി അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഗൗരവമേറി. ഇതോടെയാണ് സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്.

എംഎല്‍എമാരുടെ മനസ് അറിയാന്‍ എഐസിസി നിരീക്ഷകര്‍ എത്താനിരിക്കെ, പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുയായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ്.

Kerala

"പ​ട ന​യി​ച്ച​വ​ൻ നാ​ട് ന​യി​ക്കും'' ; തൊ​ടു​പു​ഴ​യി​ൽ സ​തീ​ശ​ന് വേ​ണ്ടി കൂ​റ്റ​ൻ ഫ്ല​ക്സ്

ഇ​ടു​ക്കി: തൊ​ടു​പു​ഴ പ​ട്ട​യം ക​വ​ല​യ്ക്ക് സ​മീ​പം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വീണ്ടും കൂ​റ്റ​ൻ ഫ്ല​ക്സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്.

പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കു​മെ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് പു​തി​യ ഫ്ല​ക്സ് സ്ഥാ​പി​ക്ക​പെട്ടത്.

Kerala

ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഏ​ഴ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഏ​ഴു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി മെ​വി​ൻ ജോ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലാ​ണ് ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സ് വ​ച്ച​ത്. ഈ ​ഫ്ല​ക്സ് രാ​ത്രി ചി​ല​ർ ക​ത്തി​ച്ചു ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി കൊ​ടു​ത്ത​തി​ലെ പ്ര​കോ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ടു​വാ​ശേ​രി​യി​ലെ ഇ​ന്ദി​ര ഭ​വ​നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും ക​ത്തി കാ​ണി​ച്ച് ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന ഫ്ല​ക്സു​ക​ളും ഓ​ഫീ​സി​ലെ മ​റ്റ് സാ​ധ​ന​ങ്ങ​ളും സി​പി​എ​മ്മു​കാ​ർ ന​ശി​പ്പി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.

 

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് പ്ലാ​സ്റ്റി​കി​നും ഫ്ള​ക്സി​നും നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ലാ​സ്റ്റി​ക്, പി​വി​സി, ഫ്ള​ക്സ് തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, ഹോ​ർ​ഡിം​ഗു​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കാ​ൻ പേ​പ്പ​ർ, പി​സി​ബി സ​ർ​ട്ടി​ഫൈ ചെ​യ്ത 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന പോ​ളി​എ​ത്തി​ലി​ൻ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കാം.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ല​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ൾ അ​ല​ങ്ക​രി​ക്കാ​ൻ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ, പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റീ​ൽ, ചി​ല്ല്, സെ​റാ​മി​ക് പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഭ​ക്ഷ​ണ -പാ​നീ​യ വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വൂ. പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ, തെ​ർ​മോ​കോ​ൾ ക​പ്പു​ക​ൾ, പ്ലാ​സ്റ്റി​ക് പാ​ഴ്സ​ലു​ക​ൾ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം.

പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും ഇ​ല​ക്‌​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കും. ഭ​ക്ഷ​ണ​ത്തി​ന് പ്ലാ​സ്റ്റി​ക് പാ​ഴ്സ​ലു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം വാ​ഴ​യി​ല​യി​ലോ പാ​ത്ര​ങ്ങ​ളി​ലോ പാ​ഴ്സ​ലു​ക​ൾ ത​യാ​റാ​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. ശു​ചി​ത്വ​മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ് ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്തി​നു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ച് യൂ​സ​ർ​ഫീ ന​ൽ​കി ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​തു നീ​ക്കം ചെ​യ്ത് ചെ​ല​വ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കും.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വി​ത​ര​ണ- സ്വീ​ക​ര​ണ- വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് - വോ​ട്ടെ​ണ്ണ​ൽ ദി​ന​ങ്ങ​ളി​ൽ ജൈ​വ അ​ജൈ​വ വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് വേ​ണ്ട ബി​ന്നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലീ​ൻ​കേ​ര​ള ക​ന്പ​നി, ഹ​രി​ത ക​ർ​മ​സേ​ന, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ല​ക്‌​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യ​ണം. പൊ​തു പ​രി​പാ​ടി​ക​ളി​ൽ ശ​ബ്ദ മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്ക​ണം. പ​ട​ക്കം, വെ​ടി​ക്കെ​ട്ട് തു​ട​ങ്ങി​യ​വ നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും
മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Latest News

Corehub Up