x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​സി​യു​ടെ ഫ്ളെക്സ് കീ​റി വി.​ഡി അ​നു​കൂ​ലി​ക​ള്‍; കോ​ത​മം​ഗ​ല​ത്തു പ്ര​ക​ട​നം


Published: May 9, 2026 03:16 PM IST | Updated: May 9, 2026 03:21 PM IST

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വി.​ഡി. സ​തീ​ശ​ന്‍ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​നി​ടെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ളെക്​സ് ന​ശി​പ്പി​ച്ചു. 200 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം പി​ഒ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കെസിക്കാ​യി വ​ച്ച ഫ്ളെക്സ് ന​ശി​പ്പി​ച്ച​ത്. ഇന്നു രാവി​ലെ പ​ത്തോ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ന്ന​ത്.

പി​ഒ ജം​ഗ്ഷ​നി​ല്‍ വിഡി​യു​ടെ കെ​സി​യു​ടെ​യും ഫ്ളെക്​സ് അ​ടു​ത്ത​ടു​ത്താ​യാ​ണ് വ​ച്ചി​രു​ന്ന​ത്. ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ കെസി​യു​ടെ ഫ്ളെ​ക്‌​സ് വ​ലി​ച്ചു കീ​റി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​ച്ചു കീ​റി​യ ഫ്ളെക്​സി​ന്‍റെ പ​കു​തി ഭാ​ഗം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി​യിലും ഒരു സംഘം കെസി​യു​ടെ ബാ​ന​ര്‍ കീ​റി​യി​രു​ന്നു.

ബ്ലേ​ഡ് കൊ​ണ്ട് മു​ഖം കീ​റി​യ നി​ല​യി​ലാ​യി​രു​ന്നുഫ്ളെ​ക്‌​സ്. എ​ന്നാ​ല്‍, ഇ​തിനു പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫിന്‍റെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഇ​ന്ന​ലെ പ​ങ്കു​വ​ച്ച ഫേസ്ബു​ക്ക് പോ​സ്റ്റി​ല്‍ വി.​ഡി. സതീശൻ പറഞ്ഞിരുന്നു.

ഇ​തി​നി​ടെ, പലേടത്തും ​ന്നു നേ​താ​ക്ക​ളു​ടെ​യും ഫ്ളെ​ക്‌​സു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ര്‍​ത്തു​ക​യും മ​റ്റു ഗ്രൂ​പ്പിന്‍റെ അ​ണി​ക​ള്‍ അതു ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു തീ​രു​മാ​നി​ക്കാ​ന്‍ നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രത്തോടെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Tags : flex kc venugopal destroyed vd supporters kothamangalam

Recent News

Corehub Up