കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്. മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനമാണ് മാത്യു കുഴൽനാടനെതിരെ.
‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടയെന്നും പട നയിച്ചവർ ഭരിക്കട്ടെ’ എന്നുമാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.
കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലീം ലീഗിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്ട്രീയമായി മുസ്ലീം ലീഗ് ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Tags : youth league flex mathew kuzhalnadan