x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​മ​ശേ​രി​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് കീ​റി​യ നി​ല​യി​ല്‍


Published: May 7, 2026 04:52 PM IST | Updated: May 7, 2026 04:52 PM IST

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കാ​നു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ യോ​ഗ​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ല്‍ ഫ്ല​ക്സ് യു​ദ്ധം വീ​ണ്ടും മു​റു​കു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യി വ​ച്ച ഫ്ല​ക്സ് കീ​റി ന​ശി​പ്പി​ച്ചു.

ക​ള​മ​ശേ​രി​യി​ലെ എ​ച്ച്എം​ടി ജം​ഗ്ഷ​നി​ല്‍ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം സ്ഥാ​പി​ച്ച ഫ്ല​ക്സാ​ണ് കീ​റി ന​ശി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സേ​നാ​ധി​പ​ന​ല്ല, മ​ന്ത്രി​യു​മ​ല്ല, ഒ​രേ​യൊ​രു രാ​ജാ​വ്, ദ ​റി​യ​ല്‍ കിം​ഗ് എ​ന്നെ​ഴു​തി​യ ഫ്ല​ക്സാ​ണ് കീ​റി​യി​രി​ക്കു​ന്ന​ത്. മു​ഖ​ത്തി​ന്‍റെ ഭാ​ഗം ബ്ലേ​ഡു കൊ​ണ്ട് കീ​റി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ഇ​വി​ടെ ഫ്ല​ക്സ് വ​ച്ച​ത്. വി.​ഡി. സ​തീ​ശ​ന് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ലാ​യാ​ണ് ക​ള​മ​ശേ​രി.

സ​തീ​ശ​ന്‍റെ വി​ശ്വ​സ്ത​നാ​യ മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല കൂ​ടി​യാ​ണി​ത്. എ​ന്നാ​ല്‍ ഈ ​ഫ്ല​ക്സ് ആ​രാ​ണ് കീ​റി​യ​തെ​ന്നോ എ​പ്പോ​ഴാ​ണ് കീ​റി​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ത​ര്‍​ക്കം തെ​രു​വി​ലേ​ക്ക് നീ​ങ്ങി​യ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്.

Tags : K.C. Venugopal flex Kalamaseri

Recent News

Corehub Up