കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്ത് വി.ഡി. സതീശനായി സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സ് ബോര്‍ഡ്. -ദീപിക
കോട്ടയം: വി.ഡി. സതീശനായി കോട്ടയം നഗരത്തിലും ഫ്ളെക്സ് ബോര്‍ഡ്.
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്താണ് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. "വി.ഡി. നിലപാടുകളുടെ രാജകുമാരന്’ എന്നാണ് ഫ്ളെക്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കെഎസ്യു പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ പേരിലാണ് ഫ്ളെക്സ് ബോര്‍ഡ്. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും വി.ഡി. സതീശന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു കോട്ടയത്ത് ഗാന്ധി സ്ക്വയറിലും കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. പിറ്റേദിവസം ഈ ഫ്ളെക്സ് ബോര്‍ഡുകളില്‍ ഒരെണ്ണത്തില്‍ കരിഓയിൽ ഒഴിച്ചതായി കാണപ്പെട്ടിരുന്നു.
Tags : flex nattuvishesham local news