x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സ്; യു​വ​തി​യെ സ്പാ​യി​ലെ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​രി പി​ടി​യി​ൽ


Published: May 10, 2026 12:41 AM IST | Updated: May 10, 2026 12:41 AM IST

തി​രു​വ​ന​ന്ത​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ഴ​ക്കൂ​ട്ട​ത്തെ സ്പാ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ആ​ല​പ്പു​ഴ മാ​ന്നാ​ര്‍ സ്വ​ദേ​ശി​നി അ​ശ്വ​തി (22)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നേ​ര​ത്തെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ലാ​യി​രു​ന്നു. സി​പി​എം ക​ല്‍​പ​ന ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ ക​ഠി​നം​കു​ളം ഫാ​ത്തി​മാ​പു​ര​ത്ത് ജി​പ്‌​സ​ന്‍ (35) ആ​ണ് നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ഴ​ക്കൂ​ട്ട​ത്തെ സ്പാ​യി​ല്‍ എ​ത്തി​ച്ച​ത് അ​ശ്വ​തി ആ​യി​രു​ന്നു. സ്പാ​യി​ലെ​ത്തി​യ യു​വ​തി​യെ ജി​പ്സ​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വ​തി ബ​ന്ധു​വീ​ട്ടി​ലെ​ത്തു​ക​യും ഭ​ർ​ത്താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സ്പാ​യി​ലെ ക്യാ​മ​റ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ജി​പ്‌​സ​നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് സ്പാ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ശ്വ​തി ഇ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ജി​പ്സ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ‌​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

 

Tags : kerala police crime news cpm kazhakkoottam

Recent News

Corehub Up