Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottiyur

Kannur

കൊ​ട്ടി​യൂ​രി​ൽ നാ​ളെ ഇ​ള​നീ​രാ​ട്ടം

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ൽ ഒ​ന്നാ​യ ഇ​ള​നീ​രാ​ട്ട​വും ര​ണ്ടാ​മ​ത്തെ ആ​രാ​ധ​ന​യാ​യ അ​ഷ്‌​ട​മി ആ​രാ​ധ​ന​യും നാ​ളെ ന​ട​ക്കും. ഇ​ള​നീ​ർ കാ​വു​ക​ളു​മാ​യി വി​വി​ധ മ​ഠ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ള​നീ​ർ വ്ര​ത​ക്കാ​രാ​യ ത​ണ്ട​യാ​ൻ​മാ​ർ ഇ​ന്ന​ലെ മു​ത​ൽ കൊ​ട്ടി​യൂ​രി​ൽ എ​ത്തി​ത്തു​ട​ങ്ങി. വ്ര​ത​ക്കാ​ർ ഇ​ള​നീ​ർ​കാ​വു​ക​ളു​മാ​യി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കെ ന​ട​യി​ൽ ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ഇ​ള​നീ​ർ വ​യ്പ്പി​നു​ള്ള മു​ഹൂ​ർ​ത്തം കാ​ത്തി​രി​ക്കും.

വേ​ട്ട​യ്ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് എ​രു​വ​ട്ടി ത​ണ്ട​യാ​ൻ എ​ള്ളെ​ണ്ണ​യും ഇ​ള​നീ​രു​മാ​യി ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ട്ടി​യൂ​രി​ലെ​ത്തി​യ ശേ​ഷം രാ​ത്രി​യി​ലെ പൂ​ജ​യും ശ്രീ​ഭൂ​ത​ബ​ലി​യും ക​ഴി​യു​ന്ന​തോ​ടെ ഇ​ള​നീ​ർ വ​യ്പ്പി​നു​ള്ള ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

കാ​ര്യ​ത്ത് കൈ​ക്കോ​ള​ൻ തി​രു​വ​ഞ്ചി​റ​യി​ലെ കി​ഴ​ക്കെ ന​ട​യി​ൽ ത​ട്ടും പോ​ള​യും വി​രി​ക്കും. തു​ട​ർ​ന്ന് വാ​ക്ക​ന്‍റെ കു​ഴ​ലൂ​ത്തി​ന്‍റെ​യും മൂ​ന്നൂ​റ്റാ​ന്‍റെ വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ട​ന്പ​ടി​യോ​ടെ വീ​ര​ഭ​ദ്ര വേ​ഷ​ത്തി​ൽ അ​ഞ്ഞൂ​റ്റാ​ൻ കി​ഴ​ക്കെ ന​ട​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി ഒ​റ്റ​ക്കാ​ലി​ൽ നി​ല​യു​റ​പ്പി​ക്കും. കു​ടി​പ​തി കാ​ര​ണ​വ​ർ വെ​ള്ളി​ക്കി​ടാ​രം വ​ച്ച് രാ​ശി വി​ളി​ക്കു​ന്ന​തോ​ടെ വ്ര​ത​ക്കാ​ർ ബാ​വ​ലി​പ്പു​ഴ​യി​ൽ ഇ​ള​നീ​ർ​ക്കാ​വു​മാ​യി മു​ങ്ങി​യെ​ണീ​റ്റ് സ​ന്നി​ധാ​ന​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തും.

ക്ഷേ​ത്ര​ത്തെ മൂ​ന്നു ത​വ​ണ വ​ലം വ​ച്ച ശേ​ഷ​മാ​ണ് ഇ​ള​നീ​ർ​ക്കാ​വു​ക​ൾ പെ​രു​മാ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ക. തു​ട​ർ​ന്ന് വീ​ര​ഭ​ദ്ര​നെ വ​ണ​ങ്ങി ഭ​ണ്ഡാ​രം പെ​രു​ക്കി വ്ര​ത​ക്കാ​ർ മ​ട​ങ്ങും. ഇ​ള​നീ​ർ വ​യ്പി​നൊ​പ്പം എ​രു​വ​ട്ടി ത​ണ്ട​യാ​ൻ ഒ​രു കു​ടം എ​ള്ളെ​ണ്ണ​യും സ​മ​ർ​പ്പി​ക്കും. ഏ​റ്റ​വും ഒ​ടു​വി​ലാ​യി​രി​ക്കു എ​ണ്ണ സ​മ​ർ​പ്പ​ണം. അ​ഭി​ഷേ​ക​ത്തി​നാ​യു​ള്ള ഇ​ള​നീ​രു​ക​ൾ ചെ​ത്തി​യൊ​രു​ക്കു​ന്ന​തി​നു​ള്ള ക​ത്തി​ക​ൾ ത​ണ്ട​യാ​ൻ​മാ​രും സ​മ​ർ​പ്പി​ക്കും.

ഇ​ന്ന​ലെ എ​ത്തി​യ​ത് ര​ണ്ട​ര​ല​ക്ഷം ഭ​ക്ത​ർ

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ​മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന​ലെ കൊ​ട്ടി​യൂ​രി​ൽ റി​ക്കാ​ർ​ഡ് ഭ​ക്ത​ജ​ന പ്ര​വാ​ഹം. ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ എ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ അ​ക്ക​രെ കൊ​ട്ടി​യൂ​രും ഇ​ക്ക​രെ കൊ​ട്ടി‍​യൂ​ർ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഭ​ക്ത​ജ​ന​ങ്ങ​ളെ കൊ​ണ്ട് നി​റ​ഞ്ഞു. ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ക്യൂ ​പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നി​ന്ന് ഇ​ക്ക​രെ ക്ഷേ​ത്രം റോ​ഡ് വ​രെ​യും കി​ഴ​ക്കേ​ന​ട​യി​ൽ നി​ന്ന് മ​ന്ദം​ചേ​രി വ​രെ​യും നീ​ണ്ടു.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നാ​ണ് ഭ​ക്ത​ർ പെ​രു​മാ​ളെ തൊ​ഴു​തു മ​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ വൈ​ശാ​ഖ മ​ഹോ​ത്സ​വം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. മ​ണ​ത്ത​ണ മു​ത​ൽ ഇ​ട​യ്ക്കി​ടെ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളെ​ല്ലാം രാ​വി​ലെ ത​ന്നെ നി​റ​ഞ്ഞി​രു​ന്നു. തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് ദേ​വ​സ്വം വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ എ​ല്ലാ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും നി​റ​ഞ്ഞു.

Latest News

Corehub Up