x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊട്ടിയൂരിൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നു​തി​ന്നു


Published: December 2, 2025 11:09 AM IST | Updated: December 2, 2025 02:58 PM IST

കേ​ള​കം: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നു തിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ പോ​ത്തി​നെ​യാ​ണ് ക​ടു​വ കൊ​ന്നുതിന്നത്. തിങ്കളാഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് മു​മ്പും പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​മാ​ണ്. പ​ല​ത​വ​ണ വ​നം​വ​കു​പ്പി​നോ​ട് കൂ​ടു സ്ഥാ​പി​ച്ച് വ​ന്യ​ജീ​വി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​ന്നു​ത​ന്നെ കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പറയുന്നു.

Tags : Tiger buffalo Kottiyur Man Wild Conflict

Recent News

Corehub Up