Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leeds United

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം

ലീ​ഡ്സ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു്ട​ബോ​ളി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജെ​യ്ഡ​ൻ ബോ​ഗ്ലെും ഡോ​മി​നി​ക്ക് കാ​ൽ​വെ​ർ​ട്ട്-​ലെ​വി​നും നോ​വ ഒ​കാ​ഫോ​റും ആ​ണ് ലീ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ന്യൂ​കാ​സി​ൽ താ​രം ലെ​വി​സ് മൈ​ലി​യു​ടെ ഓ​ൺ​ഗോ​ളും ലീ​ഡ്സി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ബാ​സൊ​മാ​ന തോ​റെ​യാ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്.

Sports

ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു; ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്തു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, വി​ക്ട​ർ ഗ്യോ​കെ​രെ​സ്, ഗ​ബ്രി​യേ​ൽ ജീ​സ​സ് എ​ന്നി​വ​രാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​ഡ്സ് താ​രം കാ​ൾ ഡ​ർ​ലോ​വി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ഴ്സ​ണ​ൽ ഗം​ഭീ​ര ഫോ​മി​ലാ​ണ്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 53 പോ​യി​ന്‍റാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ്ഗ് ​ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

തി​യേ​ർ​നോ ബാ​രി​യാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ജെ​യിം​സ് ജ​സ്റ്റി​ൻ ആ​ണ് ലീ​ഡ്സി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​വ​ർ​ട്ട​ണ് 33 പോ​യി​ന്‍റും ലീ​ഡ്സി​ന് 26 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ എ​വ​ർ​ട​ൺ പ​ത്താം സ്ഥാ​ന​ത്തും ലീ​ഡ്സ് 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Latest News

Corehub Up