മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്.
നോവ ഒകാഫോർ ആണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. കാസമീറോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലീഡ്സിന് 36 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് ലീഡ്സ്. പരാജയപ്പെട്ടെങ്കിലും 55 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണുള്ളത്.
Tags : epl match leeds united beats manchester united