Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല.
ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണ്. എന്നാൽ പ്രതികളിൽ ചിലർ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് ഇവരെങ്ങനെയെത്തി. ഇത് ദുരൂഹത ഉയർത്തുന്നതാണ്. ഇതിൽ അന്വേഷണം വേണം.
പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തിയതിനാണ്. ശബരിമല സ്വർണക്കൊള്ളയിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും എം.എ.ബേബി പറഞ്ഞു.
Kerala
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം, വീട്ടിൽ പോയി ചോദിക്ക് പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അതിനനുസരിച്ചാകും വാക്കുകൾ പ്രയോഗിക്കുകയെന്നും എം.എ.ബേബി പറഞ്ഞു.
പിണറായിക്ക് ഒരു പ്രവർത്തനശൈലിയുണ്ട്. അത് അച്ചടക്കത്തിന്റേതാണ്. പക്ഷേ പൊതു ജനങ്ങളോട് പെരുമാറുമ്പോൾ സൂക്ഷ്മതയും കരുതലും വേണം. ഇത് എല്ലാവർക്കും ബാധകമാണ്. അപ്പോഴും ഓരോരുത്തർക്കും അവരവരുടെ ശൈലിയുണ്ടെന്നും ബേബി വ്യക്തമാക്കി. ചെറ്റത്തരം പ്രയോഗത്തിലൂടെ ഒരു വ്യക്തിയെ അല്ല വ്യക്തിയുടെ നിലപാടിനെയാണ് വിമർശിച്ചത്.
ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരായ ചെറ്റത്തരം പ്രയോഗവും പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്ക് എന്ന മുഖ്യമന്ത്രിയുടെ പരാമർശവും വിവാദമായിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ - സിപിഎം സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നേരിട്ട് ഇടപെട്ടു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്ന കടുംപിടിത്തത്തിനു മുന്നിൽ ഡിഎംകെ വഴങ്ങാത്ത സാഹചര്യത്തിലാണു ബേബിയുടെ അടിയന്തര ഇടപെടൽ.
കഴിഞ്ഞ തവണ സിപിഎം ആറു സീറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് സീറ്റുകളെ നൽകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുവേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇതാണ് ചർച്ച വഴിമുട്ടിച്ചത്. തുടർന്ന് സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നു ഡിഎംകെ ആവശ്യപ്പെടുകയായിരുന്നു.
എംഡിഎംകെ അധ്യക്ഷൻ വൈകോ എം.എ.ബേബിയെ സന്ദർശിച്ചതും തർക്കം തീർക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും റിപ്പോർട്ടുണ്ട്. അഞ്ചു സീറ്റുകളിൽ സിപിഐയുമായി ധാരണയിലെത്തിയെന്നും അതിനാൽ സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭക്തന് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
പിണറായി വിജയന് സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താൻ. പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞ.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.